Latest NewsKeralaNews

അ‌ട്ടപ്പാടി മധു വധക്കേസിലെ ഒരു സാക്ഷി കൂടി കൂറുമാറി: ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം ഒൻപതായി

 

 

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ വീണ്ടും ഒരു സാക്ഷി കൂടി കൂറ് മാറി.19-ാം സാക്ഷി കാക്കി മൂപ്പനാണ് കൂറുമാറിയത്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ കൂറ് മാറുന്ന മൂന്നാമത്തെ സാക്ഷിയാണ് ഇത്. ഇതോടെ, കേസിൽ കൂറു മാറിയവരുടെ എണ്ണം ഒൻപതായി.

വിസ്താരത്തിനിടെയാണ് കാക്കി മൂപ്പൻ മൊഴി മാറ്റിയത്. ഇന്നായിരുന്നു കാക്കി മൂപ്പന്റെ വിസ്താരം. കേസിലെ 17,18 സാക്ഷികൾ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന വിസ്താരത്തിനിടെ കൂറ് മാറിയിരുന്നു. 17-ാം സാക്ഷി ജോളി, 18-ാം സാക്ഷി കാളി മൂപ്പൻ എന്നിവരാണ് കൂറ് മാറിയത്. പ്രതികളുടെ വ്യാപകമായുള്ള കൂറ് മാറ്റത്തിന് പിന്നിൽ പ്രതികളുടെ സ്വാധീനമാണെന്നാണ് സംശയിക്കുന്നത്.

അതേസമയം, കൂറുമാറ്റത്തിൽ മധുവിന്റെ അമ്മ കോടതിയെ സമീപിച്ചിട്ടുണ്ട്. കൂറ് മാറിയവർക്കെതിരെ അന്വേഷണം നടത്താൻ പോലീസിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് അമ്മ മുൻസിഫ് കോടതിയിൽ പരാതി നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button