Latest NewsKeralaIndia

പന്തളത്ത് പിടിയിലായ ലഹരിവിൽപ്പന സംഘത്തിലെ മൂവരും ഡിവൈഎഫ്ഐ നേതാക്കൾ: ഷാഹിനയെ കരുവാക്കിയത് മോഡലിങ് ഭ്രമം മുതലെടുത്ത്

പത്തനംതിട്ട: കഴിഞ്ഞ ദിവസം തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ലഹരി വേട്ട നടത്തിയത് ഡിവൈഎഫ്ഐ നേതാക്കളെന്ന് റിപ്പോർട്ടുകൾ. പന്തളത്ത് എംഡിഎംഎയുമായി പിടിയിലായ അഞ്ചം​ഗ സംഘത്തിൽ മൂന്നുപേരും ഡിവൈഎഫ്ഐ നേതാക്കൾ ആണെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടൂർ പറക്കോട് ഗോകുലം വീട്ടിൽ മോനായി എന്ന രാഹുൽ (29), കൊല്ലം കുന്നിക്കോട് അസ്മിന മൻസിലിൽ ഷാഹിന (23), പള്ളിക്കൽ പെരിങ്ങനാട് ജലജു വിലാസം ആര്യൻ (21), പന്തളം കുടശനാട് പ്രസന്ന ഭവനം വിധു കൃഷ്ണൻ(20), കൊടുമൺ കൊച്ചുതുണ്ടിൽ സജിൻ (20) എന്നിവരാണ് പിടിയിലായത്.

ഇതിൽ മോനായി(രാഹുൽ) ഡിവൈഎഫ്ഐയുടെ പറക്കോട് മേഖലാ കമ്മറ്റിയംഗമാണ്. ആര്യൻ ഡിവൈഎഫ്ഐ പെരിങ്ങനാട് വായനശാലാ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും സജിൻ കൊടുമണിലെ അറിയപ്പെടുന്ന ഡിവൈഎഫ്ഐ പ്രവർത്തകനുമാണെന്ന് പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ. അന്വേഷണ സംഘം ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് പായ്ക്കറ്റ് കണക്കിന് കോണ്ടവും ലൈംഗിക ഉപകരണമായ വൈബ്രേറ്ററും ലൈം​ഗിക ഉത്തേജക മരുന്നുകളും കണ്ടെത്തി. മൊബൈൽ ഫോണുകളിൽ നിന്ന് ലൈംഗികവേഴ്ചയുടെ ദൃശ്യവും കണ്ടെത്തി.

ഇതേപ്പറ്റി ചോദിച്ചപ്പോൾ ഞങ്ങളുടെ സ്വകാര്യതയല്ലേ എന്നായിരുന്നുവത്രേ മറുപടി. കഞ്ചാവ് ലേഹ്യം, നിരവധി പെൻഡ്രൈവുകൾ എന്നിവയും മുറിയിൽ നിന്ന് കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന ഷാഹിന മോനായിയുടെ കാമുകിയാണെന്ന് പറയപ്പെടുന്നു. പിതാവ് മരിച്ചു പോയ ഷാഹിനയുടെ മോഡലിങ് ഭ്രമം മുതലെടുത്താണ് മോനായി ഈ ഫീൽഡിലേക്ക് ഇറക്കിയത്. മോനായി പോകുന്നിടത്തൊക്കെ ഷാഹിനയെയും കൂട്ടിയിരുന്നു. മോഡലിങിന് പോകുന്നുവെന്ന് മാതാവിനോട് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയിരുന്നത്.

ഡിവൈഎഫ്ഐ പ്രവർത്തകരെന്ന മറവിൽ ലഹരി മരുന്ന് വിൽപ്പനയ്ക്കായി നിരവധി ടീമുകൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്. അടൂർ മേഖലയിലെ എംഡിഎംഎ കച്ചവടത്തിന്റെ കുത്തക മോനായിയുടെ ടീമിനായിരുന്നു. കരുനാഗപ്പള്ളി കേന്ദ്രീകരിച്ചുള്ള മറ്റൊരു ടീം ഇവിടെ പിടിമുറുക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല. അതിന്റെ ചൊരുക്കാണ് പൊലീസിന് ഇൻഫർമേഷൻ കിട്ടാൻ കാരണമെന്ന് പറയപ്പെടുന്നു. അടൂർ കേന്ദ്രമാക്കിയാണ് പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ജില്ലകളിലേക്ക് കഞ്ചാവും മറ്റു ലഹരി മരുന്നുകളും എത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button