KeralaLatest NewsNews

കോട്ടയത്ത് മലവെള്ളപാച്ചിലില്‍ ബൈക്ക് യാത്രക്കാരനെ കാണാതായി, കാര്‍ ഒലിച്ചുപോയി

മലവെള്ള പാച്ചിലില്‍ എരുമേലിയില്‍ ഒഴുക്കില്‍പ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവിനെ കാണാതായി

കോട്ടയം: കനത്ത മഴയെ തുടര്‍ന്നുള്ള മലവെള്ള പാച്ചിലില്‍ എരുമേലിയില്‍ ഒഴുക്കില്‍പ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവിനെ കാണാതായി. മുക്കൂട്ടുതറയില്‍ വച്ചാണ് ചാത്തന്‍തറ സ്വദേശി അദ്വൈതിനെ കാണാതായത്. ബൈക്കില്‍ റോഡിന് കുറുകെയുള്ള പാലം കടക്കുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു.

Read Also: മൂന്ന് ദിവസം കൂടി മഴ തുടരാൻ സാധ്യത: യുഎഇയിലെ ചില സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

വൈകീട്ട് എട്ട് മണിയോടെ മുക്കൂട്ടുതറ പലകക്കാവ് ഭാഗത്ത് ആണ് സംഭവം. ഒപ്പമുണ്ടായിരുന്ന സാമുവല്‍, തോട്ടിലെ കുത്തൊഴുക്കില്‍ നിന്ന് അദ്ഭുതകരമായി രക്ഷപെട്ടു. അദ്വൈതിനായി തിരച്ചില്‍ തുടരുകയാണ്. റാന്നി കൊല്ലമുളയിലും യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പത്തനംതിട്ട കൊച്ചുകോയിക്കല്‍ നാലാം ബ്ലോക്കില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു. കൊക്കത്തോട്ടില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് വീടുകളിലെല്ലാം വെള്ളം കയറി. സ്ഥലത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. നിലവില്‍ ആളപായം സ്ഥിരീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button