Latest NewsNewsInternational

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ പണപ്പെരുപ്പം ഉയരുന്നു

കൊളംബോ: വലിയ തോതില്‍ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ശ്രീലങ്കയില്‍ പണപ്പെരുപ്പം ഉയരുന്നു. ജൂലൈ മാസത്തില്‍ 60.8 ശതമാനമായാണ് പണപ്പെരുപ്പം വര്‍ധിച്ചത്. ജൂണില്‍ ഇത് 54.6 ശതമാനമായിരുന്നു. രാജ്യത്തെ പണപ്പെരുപ്പം 75 ശതമാനത്തിലെത്തുമെന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെ മുന്നറിയിപ്പ്.

Read Also: കനത്ത കാറ്റും മഴയും, അരിപ്പാറയില്‍ മലവെള്ളപ്പാച്ചില്‍: ഉരുള്‍ പൊട്ടിയതായി സംശയം

ഭക്ഷ്യവിലക്കയറ്റവും രാജ്യത്ത് വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ജൂണില്‍ 80.1 ശതമാനമായിരുന്ന ഈ നിരക്ക് ജൂലൈ മാസം അവസാനിക്കുമ്പോള്‍ 90.9 ശതമാനത്തിലെത്തിയിട്ടുണ്ട്. രാജ്യത്തെ സെന്‍സസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

1948-ന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക തകര്‍ച്ചയിലൂടെ കടന്നുപോകുന്ന ശ്രീലങ്കക്കാര്‍ അവശ്യവസ്തുക്കള്‍ ഉള്‍പ്പെടെ എല്ലാത്തിനും ക്ഷാമം നേരിടുകയാണ്. ഇന്ധനത്തിനായി കിലോമീറ്ററുകള്‍ നീണ്ടുനില്‍ക്കുന്ന ജനങ്ങളെ ഇപ്പോഴും കാണാം. ഭരണകര്‍ത്താക്കളായിരുന്ന രജപക്‌സെ കുടുംബമാണ് ദ്വീപ് രാഷ്ട്രത്തില്‍ സാമ്പത്തിക പ്രതിസന്ധിക്ക് വഴിയൊരുക്കിയതെന്നാണ് ആക്ഷേപം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button