Latest NewsNewsBahrainInternationalGulf

മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം: ഹോട്ടലിന് തീയിട്ടു

മനാമ: മദ്യ ലഹരിയിൽ ഹോട്ടലിന് തീയിട്ട് യുവാവ്. ബഹ്‌റൈനിലാണ് സംഭവം. ഹോട്ടലിന് തീയിട്ട ശേഷം ഇയാൾ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഹോട്ടലിലുണ്ടായിരുന്ന 140 അതിഥികളെ അധികൃതർ ഒഴിപ്പിച്ചു.

Read Also: തളിപ്പറമ്പില്‍ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും ബൈക്കിലുമിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

മനാമയിലെ ഒരു ഹോട്ടലിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം നടന്നത്. ഹോട്ടലിലെ റസ്റ്റോറന്റിൽ നിന്ന് പുലർച്ചെ രണ്ട് മണിക്ക് മൂന്നാം നിലയിലെ വരാന്തയിൽ പോയ ഇയാൾ അവിടെയുണ്ടായിരുന്ന ഫർണിച്ചറിന് തീയിടുകയായിരുന്നു. തീ പിന്നീട് ഹോട്ടലിലെ കാർപ്പറ്റുകളിലേക്ക് പടർന്നു. അഗ്നിശമന സേനയുടെ 10 യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

Read Also: ഐ.എസ്.ഐ.എസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എൻ.ഐ.എ

shortlink

Related Articles

Post Your Comments

Related Articles


Back to top button