KeralaLatest NewsNewsBusiness

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല

തുടർച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. കഴിഞ്ഞയാഴ്ച രണ്ടുദിവസം കൊണ്ട് 600 രൂപ ഉയർന്നില്ലെങ്കിലും ഇന്ന് സ്വർണ വില നിശ്ചലമാണ്. 37,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണി വില.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4,720 രൂപയാണ്. വെള്ളിയാഴ്ച 10 രൂപയാണ് ഉയർന്നത്. അതേസമയം, 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. 3,900 രൂപയാണ് 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില.

Also Read: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതിനുളള സമയം ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 64 രൂപയാണ്. കൂടാതെ, ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വിപണി വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button