KeralaLatest NewsNews

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതിനുളള സമയം ഇന്ന് അവസാനിക്കും

 

തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനുമുളള അവസാന തിയതി ഇന്ന്‌. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ അലോട്ട്‌മെന്റ് പരിശോധിക്കാം. നേരത്തെ ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് തകരാറായത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. ഫലം വന്ന് 24 മണിക്കൂർ കഴിഞ്ഞും അലോട്ട്‌മെന്റ് ലഭ്യമായിരുന്നില്ല. തുടർന്ന്, മന്ത്രി തന്നെ നേരിട്ട് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

 

എന്നാൽ, നിലവിൽ തിയതി നീട്ടേണ്ട കാര്യമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു. ആഗസ്റ്റ് മൂന്നിന് മുഖ്യ ഘട്ടത്തിലെ ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 22ന് ക്ലാസ് ആരംഭിക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button