KeralaLatest NewsNews

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ പ്ലസ് വൺ സീറ്റുകൾ 30 ശതമാനം വർദ്ധിപ്പിച്ചു

കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർദ്ധിപ്പിച്ചിട്ടുണ്ട്

സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരം. പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കുന്ന നടപടി തുടരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഏഴ് ജില്ലകളിൽ 30 ശതമാനം സീറ്റ് വർദ്ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലെ ഗവൺമെന്റ് സ്കൂളുകളിലാണ് 30 ശതമാനം സീറ്റ് വർദ്ധിപ്പിച്ചിരിക്കുന്നത്.

കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത്തവണ മാർജിനിൽ സീറ്റ് വർദ്ധനവ് തുടരുന്നതിനാൽ, എയ്ഡഡ് സ്കൂളുകൾ ആവശ്യപ്പെടുന്ന പക്ഷം 10 ശതമാനം കൂടി മാർജിനൽ വർദ്ധനവ് അനുവദിക്കുന്നതാണ്. മുൻ വർഷത്തേത് പോലെ ഇത്തവണയും 81 താൽക്കാലിക ബാച്ചുകൾ തുടരും. 2021- ലാണ് സംസ്ഥാനത്ത് താൽക്കാലിക ബാച്ചുകൾ ആരംഭിച്ചത്.

Also Read: കെ വി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button