Latest NewsNewsIndia

സഞ്ജയ് റാവത്തിന്റെ അറസ്റ്റ് : പ്രതികരിച്ച് ദേവേന്ദ്ര ഫട്‌നാവിസ്

സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്തിന്റെ പതിനൊന്നര കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു

മുംബൈ: ശിവസേന എംപി സഞ്ജയ് റാവത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ‘കേന്ദ്ര ഏജന്‍സികള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മറിച്ചാണെന്ന് പരാതി ഉള്ളവര്‍ക്ക് കോടതിയില്‍ തെളിയിക്കാം. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ ഒന്നും പറയാനില്ല’,മാദ്ധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

Read Also: ഡൽഹിയിൽ രണ്ടാമത്തെ മങ്കിപോക്സ്‌ കേസ് റിപ്പോർട്ട് ചെയ്തു: രോഗം സ്ഥിരീകരിച്ചത് ആഫ്രിക്കൻ പൗരന്

ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തിന്റെ വീട്ടില്‍ നിന്നും പതിനൊന്നര ലക്ഷം രൂപയുടെ കള്ളപ്പണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടിയിരുന്നു. പത്ര ചാള്‍ അഴിമതി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ഇഡിയുടെ നിര്‍ദ്ദേശം തുടര്‍ച്ചയായി അവഗണിച്ച റാവത്തിന്റെ വീട്ടില്‍ അന്വേഷണ സംഘം മിന്നല്‍ പരിശോധന നടത്തുകയായിരുന്നു.

അന്വേഷണത്തില്‍ വ്യക്തമായ തെളിവ് ലഭിച്ചതിനെ തുടര്‍ന്ന്, ഏപ്രില്‍ മാസത്തില്‍ സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്തിന്റെ പതിനൊന്നര കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. സഞ്ജയ് റാവത്തിന്റെ അടുത്ത അനുയായി പ്രവീണ്‍ റാവത്തിന്റെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു.

1034 കോടി രൂപയുടെ അഴിമതിക്ക് കളമൊരുങ്ങിയ പത്ര ചാള്‍ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജൂണ്‍ 28ന് സഞ്ജയ് റാവത്തിന് ഇഡി നോട്ടീസ് നല്‍കിയിരുന്നു. ഇത് അവഗണിച്ച സഞ്ജയ് റാവത്തിനെ കഴിഞ്ഞ ദിവസം ഇഡി തൊണ്ടി സഹിതം പിടികൂടുകയായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button