Latest NewsNewsIndia

സ്‌കൂളിൽ പ്രഭാത പ്രാർത്ഥനയ്ക്കിടെ ‘കൽമ’ ചൊല്ലി: പ്രതിഷേധവുമായി രക്ഷിതാക്കൾ

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിലെ ഒരു സ്‌കൂളിൽ രാവിലെ പ്രാർത്ഥനയ്ക്കിടെ വിദ്യാർത്ഥികൾക്ക് ഇസ്ലാമിക പ്രാർഥനയായ ‘കൽമ’ ചൊല്ലിക്കൊടുത്തതിനെത്തുടർന്ന് പ്രതിഷേധം ശക്തം. രക്ഷിതാക്കളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് സ്‌കൂളിൽ ‘കൽമ’ ചൊല്ലുന്നത് അധികൃതർ അവസാനിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ ഗായത്രി മന്ത്രം, സിഖ് മതത്തിന്റെ ഭാഗമായ ഗുരുബാനി, ഇസ്ലാമിക വാക്യങ്ങൾ, മറ്റ് മതപരമായ വാക്യങ്ങൾ എന്നിവ ചൊല്ലാറുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

‘ഒരു ദശാബ്ദമായി ഈ ആചാരം തുടരുന്നു. എന്നാൽ, സ്‌കൂൾ വിദ്യാർത്ഥികൾക്ക് മേൽ മതം അടിച്ചേൽപ്പിക്കുകയാണെന്ന് ആരോപിച്ച് അടുത്തിടെ ചില രക്ഷിതാക്കൾ ഈ ആചാരത്തിനെതിരെ എതിർപ്പ് ഉയർത്തുകയായിരുന്നു. തീർച്ചയായും ഏതെങ്കിലും ഒരു മതത്തെ പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല,’ സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.

കുട്ടികളെ എസ്.എഫ്.ഐ സമരത്തിനു കൊണ്ടുപോയ സംഭവം: എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം

‘വർഷങ്ങളായി ഈ സ്‌കൂളിൽ ഇത് പതിവാണ്. ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ഇസ്ലാം തുടങ്ങി എല്ലാ പ്രധാന മതങ്ങളുടെയും വാക്യങ്ങൾ സ്‌കൂൾ ഡയറിയിൽ എഴുതിയിട്ടുണ്ട്. എല്ലാ മതങ്ങൾക്കും തുല്യമായ ബഹുമാനം നൽകാനാണ് വാക്യങ്ങൾ ചൊല്ലാൻ തുടങ്ങിയത്. ഇപ്പോൾ, ഒരു കൂട്ടം വലതുപക്ഷ പ്രവർത്തകരും ചില മാതാപിതാക്കളും ഇതിനെ എതിർക്കുകയായിരുന്നു,’ പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.

നഗരസഭയില്‍ ജനറല്‍ വിഭാഗത്തിനും എസ്.സി/എസ്.ടി വിഭാഗത്തിനും സ്‌പോര്‍സ് ടീമെന്ന് ആര്യ രാജേന്ദ്രൻ: വിമർശനം

അതേസമയം, സ്കൂൾ വിദ്യാർത്ഥി വീട്ടിൽ സ്ഥിരമായി ഇസ്ലാമിക പ്രാർത്ഥന ചൊല്ലിയതിനെത്തുടർന്നാണ് പരാതിയുമായി രംഗത്ത് വന്നതെന്ന് രക്ഷിതാവ് വ്യക്തമാക്കി. ‘വീട്ടിലെത്തിയ കുട്ടി ഇസ്ലാമിക പ്രാർത്ഥന ചൊല്ലുന്നതിനെക്കുറിച്ച് എന്റെ ഭാര്യ എന്നെ അറിയിച്ചു. ചോദ്യം ചെയ്തപ്പോൾ, അവൻ അത് സ്‌കൂളിൽ നിന്ന് പഠിച്ചുവെന്ന് പറഞ്ഞു. ഞാൻ സ്‌കൂളിൽ പോയെങ്കിലും അധികൃതർ അത് തടയാൻ തയ്യാറായില്ല. തുടർന്ന് ഞാൻ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി രക്ഷിതാക്കളെ വിവരമറിയിച്ചു,’ എതിർപ്പ് ഉന്നയിച്ച ഒരു രക്ഷിതാവ് വ്യക്തമാക്കി.

സംഭവത്തിൽ സ്കൂൾ അധികൃതരുമായി ചർച്ച ചെയ്തത് വേണ്ട നടപടികൾ സ്വീകരിച്ചതായി കാൺപൂർ എ.സി.പി നിഷാങ്ക് ശർമ്മ അറിയിച്ചു. ‘സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഇസ്ലാം മതത്തിൽ നിന്നുള്ള ചില വരികൾ ചൊല്ലിക്കൊടുക്കാറുണ്ടായിരുന്നു. തുടർന്ന് സ്കൂൾ അധികൃതരുമായി സംസാരിച്ചു. എന്നാൽ, അവർ എല്ലാ മതങ്ങളുടെയും പ്രാർത്ഥനകൾ ചൊല്ലിയതായും എതിർപ്പ് ഉയർന്നതിനാൽ അവർ അത് നിർത്തി,’ എ.സി.പി നിഷാങ്ക് ശർമ്മ പറഞ്ഞു.

shortlink

Post Your Comments


Back to top button