Latest NewsIndia

തൂപ്പുകാരിയായി കയറിയ ബ്രാഞ്ചിൽ ഇപ്പോൾ അസിസ്റ്റന്റ് ജനറൽ മാനേജർ: പരിചയപ്പെടാം പ്രതീക്ഷയെ

മുംബൈ: പ്രതീക്ഷകൾ അസ്തമിച്ചവർക്ക് പ്രചോദനമാവുകയാണ് മഹാരാഷ്ട്ര സ്വദേശിനി പ്രതീക്ഷ ടോണ്ട്വാൾക്കറുടെ ജീവിതം. വർഷങ്ങൾക്ക് മുമ്പ് തൂപ്പുകാരിയായി ജോലിയ്ക്ക് കയറിയ ബ്രാഞ്ചിൽ ഇപ്പോൾ പ്രതീക്ഷ ജോലി ചെയ്യുന്നത് അസിസ്റ്റന്റ് ജനറൽ മാനേജരുടെ കസേരയിലാണ്.

20 വയസ്സിൽ ഭർത്താവ് മരിച്ചതോടെ, പറക്കമുറ്റാത്ത മകനെയും ചേർത്തുപിടിച്ച് രണ്ടും കൽപ്പിച്ച് തൂപ്പുകാരിയായി ജോലിക്ക് കയറിയതാണ് പ്രതീക്ഷ. അവളുടെ സ്കൂൾ പഠനം പോലും പൂർത്തിയായിരുന്നില്ല അപ്പോൾ. പിന്നീട് കഠിനമായി അധ്വാനിച്ച് പ്രതീക്ഷ പഠനം പൂർത്തിയാക്കി, ബിരുദമെടുത്തു. 37 വർഷത്തിന് ശേഷം, അതേ ബാങ്കിന്റെ അസിസ്റ്റന്റ് ജനറൽ മാനേജർ തസ്തിക അലങ്കരിക്കുകയാണ് അവരിപ്പോൾ.

പുരുഷാധിപത്യം നിലനിന്നിരുന്ന വ്യവസ്ഥിതിയായിരുന്നു പ്രതീക്ഷ ജോലി ചെയ്തിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ. എങ്കിലും, നല്ലവരായ ചിലരുടെ സഹായത്തോടു കൂടി സംശയങ്ങളെല്ലാം തീർത്ത് അവർ പഠനത്തിൽ മുന്നേറി. തയ്യാറെടുപ്പോടെ ബാങ്ക് ടെസ്റ്റ് എഴുതി വിജയിച്ചു. വെല്ലുവിളികളെ അവഗണിച്ച് കഠിനമായ പരിശ്രമം നടത്തി ജയിച്ചു കാണിച്ച പ്രതീക്ഷയ്ക്ക് പറയാനുള്ളത് പിന്മാറരുത് എന്നാണ്. തന്റെ ജീവിതം, ജീവിതത്തിൽ പോരാടാൻ തയ്യാറായവർക്ക് വിജയമുറപ്പാണ് എന്നതിന്റെ ഉദാഹരണമാണെന്ന് പ്രതീക്ഷ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button