CricketLatest NewsNewsSports

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ടി20 ഇന്ന്

പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ടി20 ഇന്ന്. വാര്‍ണര്‍ പാര്‍ക്കില്‍ ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം. എട്ട് മണിക്ക് മത്സരം തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് തുല്യത പാലിക്കുന്നതിനാല്‍ ഇന്ന് ജയിച്ച് ലീഡ് തിരിച്ചുപിടിക്കുകയാകും ടീം ഇന്ത്യയുടെ ലക്ഷ്യം.

രണ്ടാം ടി20 ലോജിസ്റ്റിക്‌ പ്രശ്‌നങ്ങളെ തുടര്‍ന്ന് വൈകി ആരംഭിച്ചതിനാല്‍ താരങ്ങള്‍ക്ക് മതിയായ വിശ്രമം ലഭിക്കാന്‍ വേണ്ടിയാണ് മൂന്നാം മത്സരം വൈകിപ്പിക്കാന്‍ തീരുമാനിച്ചത്. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിര്‍ദേശം ഇരു ടീമുകളും അംഗീകരിച്ചു. രണ്ടാം ടി20യ്ക്ക് വേദിയായ വാര്‍ണര്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുക.

ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന രണ്ടാം ടി20 താരങ്ങളുടെ കിറ്റുകള്‍ അടങ്ങിയ ലഗേജ് സ്റ്റേഡിയത്തില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് മത്സരം രാത്രി 11 മണിക്കാണ് ആരംഭിച്ചത്. ക്രിക്കറ്റ് ആരാധകര്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും ഉണ്ടായ ബുദ്ധിമുട്ടിന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ക്ഷമ ചോദിച്ചിരുന്നു.

അതേസമയം, രണ്ടാം ടി20യിൽ വെസ്റ്റ് ഇൻഡീസ് അഞ്ച് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി. ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ 10 റൺസായിരുന്നു വിൻഡീസിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ, ആദ്യ പന്തിൽ നോബോൾ എറിഞ്ഞ ആവേഷ്, രണ്ടാം പന്തിൽ സിക്സും തൊട്ടടുത്ത പന്തിൽ ഫോറും വഴങ്ങിയതോടെ വിൻഡീസ് ലക്ഷ്യത്തിലെത്തി.

Read Also:- ബിപി നിയന്ത്രിച്ചു നിര്‍ത്താൻ..

52 പന്തിൽ 68 റൺസെടുത്ത ഓപ്പണർ ബ്രെൻഡൻ കിങ്ങും 19 പന്തിൽ 31 റൺസെടുത്ത ഡോവോൻ തോമസുമാണ് വിൻഡീസിനെ ജയത്തിലേക്ക് നയിച്ചത്. അവസാന ഓവറിൽ തകർത്തടിച്ച തോമസിന്റെ ഇന്നിങ്സ് നിർണായകമായി. അർഷ്ദീപ്, രവീന്ദ്ര ജഡേജ, അശ്വിൻ, ഹർദ്ദിക് പാണ്ഡ്യ, ആവേഷ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button