News

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് കൊല്ലം ജില്ലാ കളക്ടര്‍

കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടുകള്‍ കൊല്ലം ജില്ലാ കളക്ടര്‍ മരവിപ്പിച്ചു. കൊല്ലം ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടുകളാണ് ജില്ലാ കളക്ടറുടെ ഇടപെടൽ മൂലം മരവിപ്പിച്ചത്.

ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിന്റെ 21 കോടി പാട്ടത്തുക ദേവസ്വം ബോര്‍ഡ് അടയ്ക്കാത്തതിനാലാണ് കളക്ടറുടെ നടപടി. പാട്ടത്തുക വിഷയത്തില്‍ അപ്പീല്‍ പോകാനുള്ള ബോര്‍ഡ് നിര്‍ദ്ദേശം ലോ ഓഫീസര്‍ അവഗണിച്ചു.

അക്കൗണ്ട് മരവിപ്പിച്ചതോടെ വിവിധ ഗ്രൂപ്പുകളിലെ ജീവനക്കാരുടെ ശമ്പളവും മുടങ്ങി.

shortlink

Related Articles

Post Your Comments


Back to top button