KozhikodeLatest NewsKeralaNattuvarthaNews

സ്ത്രീകള്‍ ആണ്‍വേഷം ധരിച്ചാല്‍ പുരോഗമനമായി എന്നൊക്കെ കരുതാന്‍ വിഡ്ഢികള്‍ക്ക് മാത്രമേ സാധിക്കു: കെ.പി.എ. മജീദ്

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേര് പറഞ്ഞ് ലിബറല്‍ തിട്ടൂരങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള മാര്‍ക്സിസ്റ്റ് ഗൂഢാലോചനക്കെതിരായ ഡോ. എം.കെ മുനീറിന്റെ പ്രസ്താവനയോട്, കുരുടന്‍ ആനയെ കണ്ടത് പോലെയാണ് പലരും പ്രതികരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ. മജീദ്. ഭക്ഷണത്തിലും വസ്ത്രത്തിലും വിശ്വാസത്തിലുമെല്ലാം ഫാസിസം കൈവെക്കുന്ന കാലത്ത് കമ്യൂണിസത്തിന്റെ മറപറ്റി ലിബറലിസം കടന്നുവരുന്നതിന്റെ ആപത്തിനെയാണ്, മുനീർ വെളിപ്പെടുത്തിയതെന്നും മജീദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

യൂണിഫോമിന്റെ പേരില്‍ സര്‍ക്കാര്‍ പറയുന്ന വസ്ത്രം അടിച്ചേല്‍പിക്കുക എന്നത് നടപ്പുള്ള കാര്യമല്ലെന്നും സമത്വത്തിന്റെ പേര് പറഞ്ഞ് പുരുഷാധിപത്യം അടിച്ചേല്‍പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ ആണ്‍വേഷം ധരിച്ചാല്‍ പുരോഗമനമായി എന്നൊക്കെ കരുതാന്‍ വിഡ്ഢികള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നും സ്ത്രീയെയും പുരുഷനെയും ഒരുപോലെ മാനിക്കാനും ലിംഗനീതി ഉറപ്പാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും മജീദ് കൂട്ടിച്ചേർത്തു.

കെ.പി.എ. മജീദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു : പ്രതിക്ക് അഞ്ചു വർഷം തടവും പിഴയും

ജെന്റർ ന്യൂട്രാലിറ്റിയുടെ പേര് പറഞ്ഞ് ലിബറൽ തിട്ടൂരങ്ങൾ അടിച്ചേൽപ്പിക്കാനുള്ള മാർക്‌സിസ്റ്റ് ഗൂഢാലോചനക്കെതിരായ ഡോ. എം.കെ മുനീറിന്റെ പ്രസ്താവനയോട് കുരുടൻ ആനയെ കണ്ടത് പോലെയാണ് പലരും പ്രതികരിക്കുന്നത്. ഭക്ഷണത്തിലും വസ്ത്രത്തിലും വിശ്വാസത്തിലുമെല്ലാം ഫാഷിസം കൈവെക്കുന്ന കാലത്ത് കമ്യൂണിസത്തിന്റെ മറപറ്റി ലിബറലിസം കടന്നുവരുന്നതിന്റെ ആപത്തിനെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

യൂണിഫോമിന്റെ പേരിൽ സർക്കാർ പറയുന്ന വസ്ത്രം അടിച്ചേൽപിക്കുക എന്നത് നടപ്പുള്ള കാര്യമല്ല. സമത്വത്തിന്റെ പേര് പറഞ്ഞ് പുരുഷാധിപത്യം അടിച്ചേൽപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിന് തനതായ സാംസ്‌കാരിക മൂല്യങ്ങളുണ്ട്. പാശ്ചാത്യ ലിബറൽ ചിന്തകളെ പുതിയ തലമുറയിൽ അടിച്ചേൽപിച്ച് ആ മൂല്യങ്ങളെ ഇല്ലാതാക്കുക എന്നത് മതനിരാസത്തിലേക്കുള്ള ആദ്യപടിയാണ്. കമ്യൂണിസത്തിന്റെ ഈ ഗൂഢപദ്ധതിയെ തുറന്ന് കാട്ടുകയാണ് മുനീർ ചെയ്തത്. ലോകം പരീക്ഷിച്ച് പരാജയപ്പെട്ട തിയറികളെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യാൻ പ്രബുദ്ധ മലയാളികൾ സമ്മതിക്കില്ല.

വാട്സ്ആപ്പ്: ജൂണിൽ 22 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾക്ക് നിരോധനം ഏർപ്പെടുത്തി

മതമില്ലാത്ത ജീവൻ എന്ന പേരിൽ നേരത്തെ ഇടത് പക്ഷ സർക്കാർ പാഠപുസ്തകത്തിലൂടെ മതനിരാസം ഒളിച്ച് കടത്താൻ നടത്തിയ നീക്കത്തിന്റെ മറ്റൊരു രൂപമാണിത്. ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തുക, പെൺകുട്ടികളിൽ ആൺവേഷം അടിച്ചേൽപിക്കുക എന്നതെല്ലാം കൃത്യമായ പാർട്ടി പദ്ധതിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒളിച്ചുകടത്തലുകൾക്കെതിരെ മുസ്‌ലിംലീഗ് ശക്തമായ പ്രതിരോധം തീർക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button