Latest NewsNewsIndiaTechnology

വാട്സ്ആപ്പ്: ജൂണിൽ 22 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾക്ക് നിരോധനം ഏർപ്പെടുത്തി

ജൂൺ 1 മുതൽ 30 വരെയുള്ള കാലയളവിൽ 22,10,000 ലക്ഷം അക്കൗണ്ടുകളാണ് പ്രവർത്തനരഹിതമായത്

ഇന്ത്യൻ അക്കൗണ്ടുകളുടെ നിരോധനവുമായി ബന്ധപ്പെട്ടുളള പുതിയ കണക്കുകൾ പുറത്തുവിട്ട് വാട്സ്ആപ്പ്. ജൂൺ മാസത്തിൽ 22 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകളാണ് വാട്സ്ആപ്പ് നിരോധിച്ചിട്ടുള്ളത്. ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തിയാണ് അക്കൗണ്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 1 മുതൽ 30 വരെയുള്ള കാലയളവിൽ 22,10,000 ലക്ഷം അക്കൗണ്ടുകളാണ് പ്രവർത്തനരഹിതമായത്. കൂടാതെ, 632 പരാതികളും ഇതിനോടകം ലഭിച്ചിട്ടുണ്ട്. മാസംതോറും വാട്ട്സ്ആപ്പ് നിരോധനം ഏർപ്പെടുത്തിയ അക്കൗണ്ടുകളുടെ കണക്കുകൾ പുറത്തുവിടാറുണ്ട്.

Also Read: കേരള തീരത്ത് മൂന്നു മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഐടി നിയമം അനുസരിച്ചാണ് മാസംതോറും റിപ്പോർട്ടുകൾ ഇറക്കുന്നത്. അപകീർത്തികരമായ പരാമർശമുള്ള അക്കൗണ്ടുകളും ഉപയോഗിക്കാവുന്ന സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള അക്കൗണ്ടുകളും നീക്കം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button