Latest NewsInternational

‘എത്രകാലം കഴിഞ്ഞാലും നിങ്ങളെ ഞങ്ങൾ കണ്ടെത്തും’: ഭീകരർക്ക് മുന്നറിയിപ്പ് നൽകി ബൈഡൻ

വാഷിംഗ്ടൺ: ലോകത്തെങ്ങുമുള്ള ഭീകരർക്ക് മുന്നറിയിപ്പു നൽകി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയെ തൊട്ടുകളിച്ചാൽ എത്രകാലം കഴിഞ്ഞാലും നിങ്ങളെ ഞങ്ങൾ കണ്ടെത്തും എന്നാണ് ബൈഡന്റെ മുന്നറിയിപ്പ്.

അൽ ഖ്വൈദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചതിനു ശേഷമുള്ള യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ബൈഡൻ. ഭീകരവാദികളുടെ നേതാവ് മരിച്ചതോടെ നീതി നടപ്പിലാക്കപ്പെട്ടിരിക്കുന്നു എന്നാണ് അദ്ദേഹം ജനങ്ങളെ അറിയിച്ചത്. യുഎസ് മുഴുവൻ തത്സമയ സംപ്രേഷണം ചെയ്ത പരിപാടിയിലാണ് അദ്ദേഹം ഓപ്പറേഷന്റെ വിവരങ്ങൾ വെളിപ്പെടുത്തിയത്.

Also read: അയ്മൻ അൽ സവാഹിരിയെ വധിച്ചു: വധിച്ചത് യുഎസ് ഡ്രോൺ തൊടുത്ത മിസൈൽ

2001 സെപ്റ്റംബർ 11 ന് അമേരിക്കൻ വിമാനങ്ങൾ തട്ടിയെടുത്ത് അൽ ഖ്വൈദ നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനാണ് അയ്മൻ അൽ സവാഹിരി. ഭീകരാക്രമണത്തിൽ മൂവായിരത്തിലധികം പേർ കൊല്ലപ്പെട്ടിരുന്നു. അന്ന് തൊട്ട് അമേരിക്ക നടത്തിയ ഓപ്പറേഷന്റെ വിജയകരമായ പര്യവസാനമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button