PathanamthittaNattuvarthaLatest NewsKeralaNews

ശക്തമായ കാറ്റിൽ മ​രം വീ​ണ് വീ​ടു ത​ക​ർ​ന്നു

തൊ​ട്ട​ടു​ത്ത പു​ര​യി​ട​ത്തി​ൽ നി​ന്നി​രു​ന്ന തേ​ക്കു​മ​ര​മാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്

തി​രു​വ​ല്ല: ശ​ക്ത​മാ​യ കാ​റ്റി​നെ ​ത്തു​ട​ർ​ന്ന് തു​ക​ല​ശേ​രി​യി​ൽ മ​രം വീണ് വീ​ട് ത​ക​ർ​ന്നു. തു​ക​ല​ശേ​രി കു​ഴി​മ​ഠ​ത്തി​ൽ വീ​ട്ടി​ൽ അ​നി​ൽ കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. തൊ​ട്ട​ടു​ത്ത പു​ര​യി​ട​ത്തി​ൽ നി​ന്നി​രു​ന്ന തേ​ക്കു​മ​ര​മാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്.

Read Also : സംസ്ഥാനത്ത് കനത്ത മഴ: എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പടെയാണ് അവധി. കൊല്ലത്തും തിരുവനന്തപുരത്തും തൃശ്ശൂരും പൊതുപരീക്ഷകൾക്ക് മാറ്റമില്ല. എം.ജി, കാലടി സർവകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button