KeralaLatest NewsNews

അട്ടപ്പാടി മധു കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്: വി.ഡി സതീശന്‍

 

 

തിരുവനന്തപുരം: അട്ടപ്പാടി മധു കൊല കേസ് സർക്കാർ പൂർണ്ണമായും അട്ടിമറിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നാലാമത്ത പ്രോസിക്യൂട്ടർ ആണ് നിലവിലുള്ളത്. സാക്ഷികൾ കൂട്ടത്തോടെ കൂറുമാറുന്നു. പ്രതികൾക്ക് സി.പി.എം ബന്ധമുള്ളതിനാൽ സർക്കാരും പോലീസും ഒത്തുകളിക്കുകയാണ്. വാളയാർ മോഡൽ ആവർത്തിക്കുമെന്ന് ആശങ്കയുണ്ട്.

കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ കേസ് നടത്തിപ്പിൽ ഉണ്ടാകുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. താന്‍ ഉടന്‍ അട്ടപ്പാടിയില്‍ പോയി മധുവിന്റെ അമ്മയേയും പെങ്ങളേയും കാണുമെന്ന് വി.ഡി സതീശന്‍ അറിയിച്ചു.

മാധ്യമ പ്രവർത്തകനായിരുന്ന കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്നകേസിലെ പ്രതി ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാർ വൈകി എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു. പ്രതിഷേധം നിലനിൽക്കുമ്പോൾ ശ്രീറാം വെങ്കിട്ടരാമനെ മജിസ്ട്രേറ്റിന്‍റെ അധികാരം കൂടിയുള്ള ജില്ലാ കളക്ടറായി നിയമിച്ചത് അനുചിതമായിപ്പോയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button