NewsLife StyleHealth & Fitness

ശരീരഭാരം വർദ്ധിക്കുന്നുണ്ടോ? ഈ പഴങ്ങൾ പരമാവധി ഒഴിവാക്കുക

ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പരമാവധി ഒഴിവാക്കേണ്ട പഴമാണ് വാഴപ്പഴം

ശരീരഭാരം നിയന്ത്രിക്കാൻ പലതരത്തിലുള്ള ഡയറ്റുകളും വ്യായാമങ്ങളും പിന്തുടരുന്നവരുണ്ട്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണ കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. നാം കഴിക്കുന്ന എല്ലാ പഴങ്ങളും ശരീരഭാരം കുറയ്ക്കാൻ സഹായിക്കില്ല. ചില പഴങ്ങൾ കഴിക്കുന്നത് വഴി ഭാരം കൂടാൻ സാധ്യതയുണ്ട്. ഇത്തരം പഴങ്ങളെ കുറിച്ച് പരിചയപ്പെടാം.

ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പരമാവധി ഒഴിവാക്കേണ്ട പഴമാണ് വാഴപ്പഴം. അമിതമായ അളവിൽ വാഴപ്പഴം കഴിക്കുന്നത് ശരീരഭാരം വർദ്ധിക്കാൻ കാരണമാകും. വാഴപ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാരയും കലോറിയും അടങ്ങിയിട്ടുണ്ട്. ഇത് ഭാരം വർദ്ധിക്കാൻ കാരണമാകും.

Also Read: ലോണ്‍ ബോള്‍സില്‍ ചരിത്രം കുറിച്ച് ഇന്ത്യ

അടുത്തതാണ് മാമ്പഴം. വാഴപ്പഴത്തിൽ ഉള്ളതുപോലെ മാമ്പഴത്തിലും ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. മാമ്പഴം അമിതമായി കഴിച്ചാൽ കാർഡിയോ വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്. അടുത്ത പഴമാണ് അവാക്കാഡോ. മിതമായ അളവിൽ അവാക്കാഡോ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ, അവാക്കാഡോയിൽ ഉയർന്ന അളവിൽ കലോറി അടങ്ങിയിട്ടുണ്ട്. ഇത് അമിതമായാൽ ശരീരഭാരം വർദ്ധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button