KeralaLatest NewsNews

നോർക്ക ഡയറക്ടേഴ്സ് സ്‌കോളർഷിപ്പ്: 350 പേർക്ക് 70 ലക്ഷം രൂപ വിതരണം ചെയ്തു

തിരുവനന്തപുരം: നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പ് പദ്ധതി പ്രകാരമുള്ള 2021-22 ലെ തുക വിതരണം പൂർത്തിയായി. തിരഞ്ഞെടുത്ത 350 വിദ്യാർത്ഥികൾക്കായി 70 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പാണ് കഴിഞ്ഞ അദ്ധ്യയന വർഷം വിതരണം ചെയ്തത്. പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാർത്ഥിക്കും 20,000 രൂപയാണ് ലഭിക്കുക.

Read Also: വെള്ളക്കെട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ മധ്യവയസ്കന് ദാരുണാന്ത്യം

പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്കും, ബിരുദ – ബിരുദാനന്തര കോഴ്സുകൾക്കും അഡ്മിഷൻ എടുത്തവരിൽ പദ്ധതിയുടെ മാർഗ്ഗ നിർദ്ദേശ പ്രകാരം യോഗ്യരായ 516 അപേക്ഷകരിൽ നിന്നുമാണ് അർഹരായവരെ കണ്ടെത്തിയത്. പ്രൊഫഷണൽ ഡിഗ്രി കോഴ്സിനു പഠിക്കുന്ന 187 പേർക്കും ബിരുദാനന്തര ബിരുദ കോഴ്സിനു പഠിക്കുന്ന 163 പേരും നോർക്ക ഡയറക്ടേഴ്സ് സ്‌കോളർഷിപ്പിന് അർഹരായി. പ്രവാസി മലയാളികളായ നോർക്കാ റൂട്ട്സ് ഡയറക്ടർമാരും നോർക്ക വകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പ് പദ്ധതി. 2019 – 20 കാലഘട്ടത്തിലാണ് പദ്ധതി ആരംഭിച്ചത്.

ഈ പദ്ധതി പ്രകാരം ECR ( എമിഗ്രേഷൻ ചെക്ക് റിക്വയേഡ്) കാറ്റഗറിയിൽപ്പെട്ട വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ കുട്ടികൾക്കും തിരികെയെത്തിയ പ്രവാസികളുടെ (വരുമാനം 2 ലക്ഷം രൂപ വരെ) കുട്ടികൾക്കുമാണ് പദ്ധതിയുടെ അനൂകൂല്യം ലഭിച്ചത്. ഈ പദ്ധതിക്കായി ഗവൺമെന്റ് വിഹിതമായ 15 ലക്ഷം രൂപയും നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് വിഹിതമായ 55 ലക്ഷം രൂപയും ചേർന്ന് ആകെ 70 ലക്ഷം രൂപയാണ് സ്‌കോളർപ്പിനായി വിനിയോഗിച്ചത്.

നോർക്ക വൈസ് ചെയർമാനും ഡയറക്ടറുമായ എം എ യൂസഫലി, ഡയറക്ടർമാരായ ഡോ. ആസാദ് മൂപ്പൻ, ഡോ, രവി പിളള, ശ്രീ ജയകൃഷ്ണ മേനോൻ, സി വി റപ്പായി, ഒ വി മുസ്തഫ എന്നിവർ പദ്ധതിക്കായി തുക സംഭാവന ചെയ്തിരുന്നു. 2022-2023 അധ്യയന വർഷത്തെയ്ക്കുളള സ്‌കോളർഷിപ്പിന് ഇക്കൊല്ലത്തെ അഡ്മിഷൻ പൂർത്തിയാകുന്ന മുറയ്ക്ക് അപേക്ഷിക്കാം.

അപേക്ഷകൾ www.norkaroots.org എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ വഴിയാണ് നൽകേണ്ടത്. പുതിയ അധ്യയന വർഷത്തെ അപേക്ഷ സംബന്ധിച്ച കാര്യങ്ങൾ അഡ്മിഷൻ പൂർത്തിയാകുന്ന സമയത്ത് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്. ഓരോ കോഴ്സിന്റെയും ആദ്യ വർഷത്തിൽ മാത്രമാണ് അപേക്ഷിക്കാൻ കഴിയുക. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പർ 18004253939 ( ഇന്ത്യയ്ക്കകത്തുനിന്നും ) (91-8802012345 (വിദേശത്തുനിന്നും) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Read Also: കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 207 കേസുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button