KollamLatest NewsKeralaNattuvarthaNews

ഭാ​ര്യ​യു​മാ​യു​ള്ള വ​ഴ​ക്കി​നെ തു​ട​ർ​ന്ന് വീ​ട് തീ ​വ​ച്ച് ന​ശി​പ്പി​ക്കാ​ൻ ശ്ര​മം : പ്രതി പിടിയിൽ

പാ​രി​പ്പ​ള​ളി എ​ഴി​പ്പു​റം അ​ഫ്സ​ൽ മ​ൻ​സി​ലി​ൽ അ​സിം (49) ആ​ണ് പൊ​ലീ​സ് പി​ടി​യി​ൽ ആ​യ​ത്

കൊ​ല്ലം: ഭാ​ര്യ​യു​മാ​യു​ള്ള വ​ഴ​ക്കി​നെ തു​ട​ർ​ന്ന്, വീ​ട് തീ ​വ​ച്ച് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി അറസ്റ്റിൽ. പാ​രി​പ്പ​ള​ളി എ​ഴി​പ്പു​റം അ​ഫ്സ​ൽ മ​ൻ​സി​ലി​ൽ അ​സിം (49) ആ​ണ് പൊ​ലീ​സ് പി​ടി​യി​ൽ ആ​യ​ത്. പാ​രി​പ്പ​ള്ളി പൊലീ​സാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2001-ൽ ​വി​വാ​ഹം ക​ഴി​ഞ്ഞ പ്ര​തി ഭാ​ര്യ​യു​മൊ​ത്ത് പാ​രി​പ്പ​ള്ളി എ​ഴി​പ്പു​റ​ത്തു​ള്ള വീ​ട്ടി​ൽ താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ച് എ​ത്തി ഭാ​ര്യ​യു​മാ​യി വ​ഴ​ക്ക് ഉ​ണ്ടാ​ക്കു​ക​യും ഭാ​ര്യ​യേ​യും മ​ക്ക​ളേ​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച് മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളാ​യി​രു​ന്നു പ്ര​തി. ഈ ​കു​ടും​ബ​വ​ഴ​ക്കാ​ണ് വീ​ട് തീ ​വ​ച്ച് ന​ശി​പ്പി​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​വും മ​ദ്യ​പി​ച്ച് എ​ത്തി​യ പ്ര​തി വ​ഴ​ക്കു​ണ്ടാക്കു​ക​യും പു​ല​ർ​ച്ചെ ഒ​ന്നോ​ടെ വീ​ടി​ന് തീ ​വ​ച്ച് ന​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

Read Also : ശ്രദ്ധ കിട്ടാതിരുന്ന ക്യാമ്പ് എല്ലാവരും അറിഞ്ഞു: കായികപരിശീലന ക്യാമ്പിൽ ആര്യാ രാജേന്ദ്രന്‍

ഇ​ൻ​സ്പെ​ക്ട​ർ എ.​അ​ൽ​ജ​ബാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ സു​രേ​ഷ് കു​മാ​ർ, സാ​ബു​ലാ​ൽ, ജി​എ​എ​സ്ഐ ഷാ​ജ​ഹാ​ൻ, എ​സ് സി​പി​ഒ നൗ​ഷാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button