Latest NewsNewsIndiaBusiness

കൊക്കോ ഉൽപ്പാദനം മന്ദഗതിയിൽ, ഇറക്കുമതിയിൽ വൻ വർദ്ധനവ്

കൊക്കോ ഇറക്കുമതി ഉയർന്നതോടെ, രാജ്യത്ത് ചോക്ലേറ്റ് ഉപഭോഗവും കൂടിയിട്ടുണ്ട്

രാജ്യത്തെ കൊക്കോ ഉൽപ്പാദനം മന്ദഗതിയിലായതോടെ ഇറക്കുമതിയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. ഡയറക്ടറേറ്റ് ഓഫ് കാഷ്യൂനട്ട്സ് ആന്റ് കൊക്കോ ഡെവലപ്മെന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ 25 ശതമാനമാണ് കൊക്കോ ഇറക്കുമതി ഉയർന്നത്. 2021 ൽ കൊക്കോ പൗഡർ, വെണ്ണ എന്നിവ ഉൾപ്പെടെ 89,069 ടൺ കൊക്കോയാണ് ഇറക്കുമതി ചെയ്തത്. എന്നാൽ, ഇത്തവണ ഇറക്കുമതി 1,11,187 ടണ്ണായി ഉയർന്നിട്ടുണ്ട്.

കൊക്കോ ഇറക്കുമതി ഉയർന്നതോടെ, രാജ്യത്ത് ചോക്ലേറ്റ് ഉപഭോഗവും കൂടിയിട്ടുണ്ട്. പഞ്ചസാര ചേർക്കാത്ത, ഓർഗാനിക് ആയിട്ടുള്ള, വെജിറ്റേറിയൻ വസ്തുക്കൾ കൊണ്ട് മാത്രം നിർമ്മിച്ച ചോക്ലേറ്റുകൾക്കാണ് ഇന്ന് വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളത്. വർഷം ചോക്ലേറ്റ് ഇറക്കുമതി ഒരു ലക്ഷം ടണ്ണാണ് കടന്നത്.

Also Read: 10 കോടിക്ക് മുകളിൽ വിറ്റുവരവുള്ള ബിസിനസുകൾക്ക് ഇ- ഇൻവോയ്സ് ഒക്ടോബർ 1 മുതൽ നിർബന്ധമാക്കും

കേരളം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊക്കോ ഉൽപ്പാദനം മന്ദഗതിയിൽ ആയത് കൊക്കോ ഇറക്കുമതി വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. 2022 സാമ്പത്തിക വർഷത്തിൽ 28,426 ടൺ ഉൽപ്പാദനമാണ് ഉണ്ടായിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button