KottayamKeralaNattuvarthaLatest NewsNews

വീട് കയറി ആക്രമിക്കുകയും, വാഹനങ്ങൾ തകർക്കുകയും ചെയ്ത കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ

പത്തനംതിട്ട ചെറുകോൽ സ്വദേശിയായ തൈപ്പറമ്പിൽ വീട്ടിൽ റോൺ മാത്യുവിനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്

കോട്ടയം: മേലുകാവ് എരുമപ്ര ഭാഗത്ത് പാറശ്ശേരി സാജൻ സാമുവലിന്‍റെ വീട് കയറി ആക്രമിക്കുകയും, വാഹനങ്ങൾ തകർക്കുകയും, തീ വെക്കുകയും ചെയ്ത കേസിലെ ഒരു പ്രതി കൂടി അറസ്റ്റിൽ. പത്തനംതിട്ട ചെറുകോൽ സ്വദേശിയായ തൈപ്പറമ്പിൽ വീട്ടിൽ റോൺ മാത്യുവിനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്.

വീട്ടിൽ കയറി ആക്രമിച്ചതിനുശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന്, ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം റോൺ മാത്യുവിനെ പിടികൂടുകയുമായിരുന്നു.

Read Also : കനത്ത മഴയിൽ തൃശ്ശൂരിലും കൊല്ലത്തും കാണാതായവർക്കായി തെരച്ചിൽ തുടരുന്നു 

ആക്രമണത്തില്‍ ഇയാളോടൊപ്പം ഉണ്ടായിരുന്ന മറ്റ് പ്രതികളായ സുധിമിൻ രാജ്, ജിജോ, അഫ്സൽ, സജി, രാജു, അജ്മൽ, എന്നിവരെ കഴിഞ്ഞദിവസം പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button