Latest NewsNewsIndia

സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് പൊലീസ് റെയ്ഡിനിടെ 85 ലക്ഷം രൂപ കണ്ടെടുത്തു

ഭോപ്പാൽ: സർക്കാർ ക്ലർക്കിന്റെ വസതിയിൽ നിന്ന് പോലീസ് ഒരു 85 ലക്ഷം രൂപ കണ്ടെടുത്തു. അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കുന്ന മധ്യപ്രദേശ് ഇക്കണോമിക് ഒഫൻസ് വിഭാഗം (ഇ.ഒ.ഡബ്ല്യു) ബുധനാഴ്ച നടത്തിയ റെയ്ഡിലാണ് പണം കണ്ടെടുത്തത്. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ക്ലർക്കായ ഹീറോ കേശവാനിയുടെ വസതിയിൽ നിന്നാണ് പണം കണ്ടെടുത്തത്.

ഇ.ഒ.ഡബ്ല്യു ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നതിനായി വസതിയിൽ എത്തിയതിന് പിന്നാലെ ഹീറോ കേശവാനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ തന്നെ ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനാൽ ഹീറോ കേശവാനിയെ ചോദ്യം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നാണ് ഇ.ഒ.ഡബ്ല്യു അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button