NewsMobile PhoneTechnology

ഗാലക്സി ഇസഡ് ഫ്ലിപ്പ് 4 ഉടൻ വിപണിയിൽ എത്തും

പ്രധാനമായും 4 കളർ വേരിയന്റുകളിൽ ആയിരിക്കും ലഭ്യമാകുക

വിപണി കീഴടക്കാൻ ഗാലക്സി ഇസഡ് ഫ്ലിപ്പ് 4 ഉടൻ പുറത്തിറക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ സാംസംഗ് പുറത്തുവിട്ടില്ലെങ്കിലും ഓഗസ്റ്റ് 10 മുതൽ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ. നിരവധി പ്രത്യേകതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകൾ ഇതിനോടകം ഓൺലൈനിലൂടെ പ്രചരിച്ചിട്ടുണ്ട്. സവിശേഷതകൾ പരിചയപ്പെടാം.

നിലവിൽ, ഈ സ്മാർട്ട്ഫോണുകളുടെ കളർ, സ്റ്റോറേജ് ഓപ്ഷൻ എന്നിവയാണ് ചോർന്നിട്ടുള്ളത്. 128 ജിബി, 256 ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പ്രധാനമായും 4 കളർ വേരിയന്റുകളിൽ ആയിരിക്കും ലഭ്യമാകുക. ബ്ലൂ, ബോറ പർപ്പിൾ, ഗ്രാഫൈറ്റ്, പിങ്ക് ഗോൾഡ് എന്നീ കളറുകളിലാണ് ഫോൺ പുറത്തിറങ്ങുക.

Also Read: എലിപ്പനിക്കും പകര്‍ച്ചവ്യാധികള്‍ക്കുമെതിരേ ജാഗ്രത പുലര്‍ത്തണം: മന്ത്രി

ഇന്ത്യൻ സമയം വൈകിട്ട് 6.30 നായിരിക്കും ഗാലക്സി അൺപാക്ക് ഇവന്റ് നടക്കുക. ഇതിൽ ഗാലക്സി ഇസഡ് ഫ്ലിപ്പ് 4 അവതരിപ്പിക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button