KeralaLatest NewsNewsLife Style

മഞ്ഞൾപ്പാൽ ദിവസവും കുടിച്ചു നോക്കിയാലോ? ഗുണങ്ങളേറെ

 

അടുക്കളയിലെ ഒരു പ്രധാനപ്പെട്ട ചേരുവയാണ് മഞ്ഞൾ. കറികൾക്കെല്ലാം നിറങ്ങൾ നൽകുവാനും, പച്ചക്കറികളിലേയും പഴങ്ങളിലേയും മറ്റും വിഷാംശം നീക്കുവാനും മഞ്ഞൾപ്പൊടി ഉപയോഗിക്കാവുന്നതാണ്. മഞ്ഞൾപ്പൊടിക്കുളള ആരോഗ്യഗുണങ്ങളും ഔഷധ ഗുണങ്ങളും വളരെ വലുതാണ്. കാലുകളിലെ വേദന, ഡയബറ്റിസ്, ഉറക്കക്കുറവ്, ക്ഷീണം, തൈറോയ്ഡ് തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണം ഈ കാലത്ത് വളരെ കൂടുതലാണ്. ഇത്തരം ആരോഗ്യപ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ് മഞ്ഞൾപ്പാൽ. ഉറങ്ങുന്നതിനു മുൻപ് ഒരൽപ്പം മഞ്ഞൾപ്പാൽ കുടിക്കുന്നതിലൂടെ സുഖകരമായ ഉറക്കത്തിനും ഇത് ഗുണം ചെയ്യും.

 

രണ്ട് നുള്ള് മഞ്ഞൾ, രണ്ടു നാര് കുങ്കുമപ്പൂവ്, രണ്ട് അണ്ടിപ്പരിപ്പും ഒരു ബദാമും ചതച്ചത്, ഒന്നര കപ്പ് പാൽ, ആവശ്യത്തിന് പഞ്ചസാര എന്നിവയാണ് മഞ്ഞൾപ്പാൽ തയാറാക്കുന്നതിനു വേണ്ട ചേരുവകൾ. പാൽ തിളപ്പിച്ചതിനു ശേഷം ഈ ചേരുവകൾ ഇടാം. എന്നിട്ട് ചൂടോടെയോ, തണുപ്പിച്ചിട്ടോ ഈ പാൽ കുടിക്കാം. രാത്രി ഉറങ്ങുന്നതിനു മുൻപ് കുടിക്കുകയാണെങ്കിൽ സുഖകരമായ ഉറക്കം ലഭിക്കും. മഞ്ഞളിന്റെ അംശം പതിവായി ശരീരത്തിൽ എത്തുകയാണെങ്കിൽ അത് തലച്ചോറിനും ഏറെ ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്.

 

ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി ശരീരഭാരം കുറയ്‌ക്കുവാനും മഞ്ഞൾ ഉപകരിക്കുന്നതാണ്. ഒപ്പം ഹൃദയസംബന്ധമായ പ്രശ്നങ്ങളും, കൊളസ്ട്രോളും എല്ലാം മഞ്ഞൾ ഇല്ലാതാക്കും. മുഖകുരുപോലെയുള്ള ചർമ്മപ്രശ്നങ്ങൾ അകറ്റി ചർമ്മരോഗ്യവും മഞ്ഞൾ കാത്തുസൂക്ഷിക്കാൻ സഹായിക്കും. ഉത്കണ്ഠ, വിഷാദം പോലെയുള്ള മനസികാവസ്ഥ ഇല്ലാതാക്കുവാനും മഞ്ഞൾ ഉപകരിക്കും. പ്രമേഹം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ തടയുവാനും ഇവ ഉപകരിക്കും. അതുകൊണ്ടു തന്നെ ദിവസവും രാത്രി മഞ്ഞൾ പാൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button