NewsIndiaBusiness

ഡീസൽ കയറ്റുമതി: തീരുവയിൽ വീണ്ടും ഇളവുകൾ വരുത്തി കേന്ദ്ര സർക്കാർ

ആഭ്യന്തര ലഭ്യത ഉറപ്പാക്കാനായി കഴിഞ്ഞ മാസം ഡീസൽ കയറ്റുമതി തീരുവ വർദ്ധിപ്പിച്ചിരുന്നു

രാജ്യത്ത് ഡീസൽ കയറ്റുമതി തീരുവയിൽ വീണ്ടും ഇളവുകൾ വരുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ആഭ്യന്തര ലഭ്യത ഉറപ്പാക്കാനായി കഴിഞ്ഞ മാസം ഡീസൽ കയറ്റുമതി തീരുവ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ, ഇത്തവണ ഡീസലിന്റെ കയറ്റുമതി തീരുവ കുറച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 11 രൂപയിൽ നിന്ന് 5 രൂപയായാണ് തീരുവ കുറച്ചത്. അതേസമയം, പുതുക്കിയ നിരക്കുകൾ ആഭ്യന്തര വിലയെ ബാധിക്കാത്തതിനാൽ സാധാരണക്കാർക്ക് ഇന്ധനം ലഭിക്കുന്ന വിലയിൽ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ഏവിയേഷൻ ഇന്ധനത്തിന്റെ കയറ്റുമതി തീരുവയും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, പെട്രോളിന് ഏർപ്പെടുത്തിയ 6 രൂപയും മുൻപ് ഒഴിവാക്കിയിരുന്നു. അതേസമയം, തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന ക്രൂഡോയിലിന് അധിക നികുതി ചുമത്തിയിട്ടുണ്ട്. നിലവിലെ 17,000 രൂപയിൽ നിന്നും 17,750 രൂപയായാണ് നികുതി വർദ്ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ വില വർദ്ധനവിനെ തുടർന്നാണ് ഈ നീക്കം.

Also Read: കൈകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതുമായി ബന്ധപ്പെട്ട കാര്യങ്ങളറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button