Latest NewsIndiaInternational

യുദ്ധം ഒരുവശത്ത്: ധരംശാലയിൽ വിവാഹിതരായി റഷ്യൻ-ഉക്രൈൻ ദമ്പതികൾ

ധരംശാല: ഹിമാചൽ പ്രദേശിലെ ധരംശാലയിൽ റഷ്യൻ-ഉക്രൈൻ ദമ്പതികൾ വിവാഹിതരായ വാർത്ത കൗതുകം സൃഷ്ടിക്കുന്നു. ഒരുവശത്ത് റഷ്യയും ഉക്രൈനും തമ്മിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴാണ് ശത്രുരാജ്യങ്ങളിലെ രണ്ട് പൗരന്മാർ തമ്മിൽ വിവാഹിതരാവുന്നത്.

ഉക്രൈനിൽ സ്ഥിരതാമസമാക്കിയ സെർജി നോവിക്കോവ്, ഉക്രേനിയൻ സ്വദേശിനിയായ ഇലോണ ബ്രാമിക്കോവിനെ വിവാഹം ചെയ്തത് അന്തരാഷ്ട്ര ബന്ധങ്ങളുടെ അതിർവരമ്പുകൾ ലംഘിച്ചാണ്. രണ്ടു വർഷമായി പ്രണയബന്ധത്തിൽ ആയിരുന്ന രണ്ടുപേരും കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയിലാണ് താമസം. തമ്മിൽ വിവാഹിതരാകാൻ തീരുമാനിച്ചപ്പോൾ, വിവാഹവേദിയായി അവർ തിരഞ്ഞെടുത്തത് ഈ മണ്ണു തന്നെയാണ്.

Also read: സർവദിക്കുകളിൽ നിന്നും ഉപരോധിക്കപ്പെട്ട് തായ്‌വാൻ: ചൈന നടത്തുന്നത് ഏറ്റവും വലിയ സൈനികാഭ്യാസം 

ധരംശാലയിലെ ദിവ്യ ആശ്രം ഖരോട്ടയിലാണ് ഹിന്ദു ആചാരപ്രകാരം ഇരുവരും വിവാഹിതരായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കംഗ്രി തദ്ദേശവാസികളായ തന്ത്രിമാരുടെ കാർമ്മികത്വത്തിലാണ് വിവാഹം അരങ്ങേറിയത്. ഹിമാചൽ നാടൻ പാട്ടുകളും പരിപാടികളും കൊണ്ട് കൊഴുപ്പിച്ച വിവാഹത്തിൽ, വിദേശ ടൂറിസ്റ്റുകളും പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button