KeralaLatest NewsNews

ചേറ്റുവ അഴിമുഖത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി തിരച്ചിൽ പുനരാരംഭിക്കും

 

തൃശ്ശൂര്‍: ചേറ്റുവ അഴിമുഖത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കും. കോസ്റ്റ് ഗാർഡിന്റെ കപ്പലും ഹെലികോപ്റ്ററും തിരച്ചിലിൽ പങ്കാളികളാവും. കോസ്റ്റൽ പോലീസും ഫയർഫോഴ്സും സ്ഥലത്തുണ്ട്.

 

ഇന്നലെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ മൃതദേഹം കിടക്കുന്ന സ്ഥലം കണ്ടതായ വിവരത്തെ തുടർന്ന് ബോട്ടുമായി മൃതദേഹം കൊണ്ടുവരാൻ സംഘം പുറപ്പെട്ടതാണ്. എന്നാൽ മൃതദേഹം ശക്തമായ തിരയിൽപ്പെട്ട് നീങ്ങിയതിനാൽ കണ്ടെത്താനായില്ല. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ആറു പേരടങ്ങുന്ന മത്സ്യത്തൊഴിലാളി സംഘം സഞ്ചരിച്ച ബോട്ട് ആണ് അഴിമുഖത്ത് അപകടത്തിൽപ്പെട്ടത്. നാലു പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button