KeralaLatest NewsIndia

സവർക്കറെയും സഖാവാക്കി: സി.പി.എമ്മിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പൊങ്കാല

തിരുവനന്തപുരം: സിപിഎമ്മിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റ് വിവാദത്തിലേക്ക്. ആൻഡമാനിലെ സെല്ലുലാർ ജയിലിലടച്ച സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ചുള്ള പോസ്റ്റാണ് ചർച്ചാവിഷയമായിരിക്കുന്നത്. ‘കുപ്രസിദ്ധമായ അന്തമാൻ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ. ഈ ധീരയോദ്ധാക്കളിൽ 80 ശതമാനവും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടിരുന്നവരാണ്’-ഇതായിരുന്നു സിപിഎം പേജിലെ പോസ്റ്റ്.

1909-1921 കാലയളവിലെ സെല്ലുലാർ ജയിലിലെ തടവുകാരുടെ വിവരങ്ങളും പങ്കുവെച്ചു. ഇതിൽ ബോംബെയിൽനിന്നുള്ള മൂന്നാമത്തെ പേരുകാരൻ വിനായക് ദാമോദർ സവർക്കർ എന്ന വി.ഡി. സവർക്കർ ആണ്. തടവുകാരുടെ പേര് കൊത്തിവെച്ച ഫലകത്തിന്റെ ചിത്രം അതേരീതിയിൽ ഫോട്ടോയായും നൽകിയിട്ടുണ്ട്. എന്നാൽ, സിപിഎമ്മിന്റെ പോസ്റ്റ് ‘അങ്ങനെ സവർക്കറെയും സഖാവാക്കി’ എന്നു വ്യഖ്യാനിച്ച് ബിജെപി ആഘോഷമാക്കി‌.

ഇത് ബിജെപി, സംഘപരിവാർ കേന്ദ്രങ്ങൾ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണ്. ധീരയോദ്ധാക്കളായ സ്വതന്ത്ര്യസമരസേനാനിയായി സവർക്കറെ സിപിഎമ്മിന് അംഗീകരിക്കാൻ പറ്റുന്നുണ്ട്. സൈബർ പോരാളികൾക്കാണ് പ്രശ്നമെന്ന് സ്ഥാപിക്കുകയാണ് ബിജെപി അനുകൂലികൾ ചെയ്യുന്നത്. ധീരയോദ്ധാക്കൾ ജയിൽവാസം അനുഭവിച്ചപ്പോൾ സവർക്കർ മാപ്പെഴുതിക്കൊടുത്തു പുറത്തിറങ്ങി, അതാണ് ചരിത്രമെന്ന് സിപിഎം പ്രൊഫൈലുകളും തിരിച്ചടിക്കുന്നുണ്ട്. സംഭവത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പരിഹാസവുമായി രംഗത്തെത്തി.

‘സ്വാതന്ത്ര്യസമരസേനാനികളുടെ ഗണത്തിൽ സവർക്കറെയും ഉൾപ്പെടുത്തിയ മഹാമനസ്‌കതയ്ക്ക് നമോവാകം. ഓഗസ്‌റ്റ് 15 അല്ല, ഇതാപത്തു പതിനഞ്ചാണെന്നാണ് 1947-ൽ പറഞ്ഞത്. പതിനഞ്ചുകൊല്ലം ത്രിവർണപതാക വലിച്ചുതാഴ്ത്തി കരിങ്കൊടികെട്ടിയ ചരിത്രം വല്ലപ്പോഴും ഓർക്കുന്നത് നല്ലത്’. എന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button