Latest NewsIndia

ഇഡിയുടെ വിശേഷാധികാരം ശരിവെച്ച നടപടി പിൻവലിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് യെച്ചൂരി

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രത്യേക അധികാരം ശരിവെച്ചു കൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള അധികാരമാണ് സുപ്രീംകോടതി ശരിവെച്ചത്.

രാജ്യത്തിന്റെ ജുഡീഷ്യറിക്ക് അഭികാമ്യമായ നിലപാട് സുപ്രീം കോടതി സ്വീകരിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ഇഡിയെ കേന്ദ്ര സർക്കാർ രാഷ്‌ട്രീയ വൈരാഗ്യം തീർക്കാൻ ഉപയോഗിക്കുകയാണെന്ന നിലപാട് യെച്ചൂരി ആവർത്തിക്കുകയും ചെയ്തു. ജൂലൈ 27നായിരുന്നു കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള ഇഡിയുടെ വിശേഷാധികാരം ശരിവെച്ച് സുപ്രീം കോടതി ഉത്തരവിറക്കിയത്.

ഇതിന് പിന്നാലെ വിധിയിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിരുന്നു. ഉത്തരവിൽ നിരാശ പ്രകടിപ്പിച്ച് ചില പ്രതിപക്ഷ പാർട്ടികൾ ചേർന്ന് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. 17 പ്രതിപക്ഷ പാർട്ടികളാണ് പ്രസ്താവനയിൽ ഒപ്പ് വെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button