മനാമ: മങ്കിപോക്‌സ് വാക്‌സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മുൻകൂർ രജിസ്ട്രേഷൻ ആരംഭിച്ച് ബഹ്‌റൈൻ. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മങ്കിപോക്‌സ് വ്യാപനം നേരിടുന്നതിനായി ആവശ്യമായ തയ്യാറെടുപ്പുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
മങ്കിപോക്‌സ് വാക്‌സിൻ നിർബന്ധമല്ലെന്നും, താത്പര്യമുള്ളവർ മാത്രം സ്വീകരിച്ചാൽ മതിയെന്നും മന്ത്രാലയം അറിയിച്ചു. https://healthalert.gov.bh/en/ എന്ന വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷൻ നടത്താം.
24 മണിക്കൂറും പ്രവർത്തിക്കുന്ന 444 എന്ന ഹോട്ട് ലൈൻ നമ്പറിലൂടെയും വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യാം. മങ്കിപോക്‌സ് രോഗത്തിനെതിരായ മുൻകരുതൽ നടപടി എന്ന രീതിയിൽ രാജ്യത്ത് ഏതാനും ആരോഗ്യ സുരക്ഷാ തീരുമാനങ്ങൾ നടപ്പിലാക്കുന്നതായി നേരത്തെ ബഹ്‌റൈൻ അറിയിച്ചിരുന്നു.
Post Your Comments