Latest NewsKeralaIndia

ഭാര്യവീട്ടിലേക്ക് സാദിഖ് എന്ന തീവ്രവാദി എത്തിയിരുന്നത് മലയോര മേഖല വഴി: കേരള പോലീസ് അറസ്റ്റ് അറിഞ്ഞത് പത്രക്കുറിപ്പിലൂടെ

തിരുവനന്തപുരം: വട്ടിയൂർക്കാവ് കല്ലുമലയിലെ ഭാര്യവീട്ടിലേക്ക് സാദിഖ് ബാഷ എന്ന തീവ്രവാദി എത്തിയിരുന്നത് മലയോര മേഖല വഴിയാണെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. കേരള അതിർത്തിയിൽ വേണ്ടത്ര പരിശോധനകൾ ഉണ്ടാകാത്തതിനാൽ മലയോര മേഖല തീവ്രവാദികളുടെ ഗ്രീൻ ചാനലാണെന്നാണ് സൂചന. തമിഴ്‌നാട്ടിൽ നിന്നും തൃപ്പരപ്പ് വഴി വെള്ളറടയിലെ അതിർത്തി വഴിയാണ് സാദിഖ് ബാഷ കേരളത്തിലേക്ക് വന്നിരുന്നതെന്നാണ് വിവരം. പനച്ചുംമൂട്, ഊരമ്പ്, കാരക്കോണം, ആര്യങ്കാവ് വഴിയെല്ലാം തീവ്രവാദികൾക്ക് കേരളത്തിൽ എത്താം.

കളിയിക്കാവിളയിൽ പൊലീസുദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന ആക്രമണത്തിന്റെ സൂത്രധാരൻ സെയ്ദലവി താമസിച്ചതും ഇതേ റൂട്ടിലെ മലയോര മേഖലയായ വിതുരയിലാണ്. കൂടാതെ ഈ സംഘത്തിന് സഹായം ചെയ്തവരെ തമിഴ്‌നാട് ക്യൂബ്രാഞ്ച് അറസ്റ്റ് ചെയ്തത് വെള്ളറട-തെങ്കാശി റൂട്ടിലാണ്. അവരിൽ നിന്നും തോക്കും കണ്ടെടുത്തു. ഏതാനും മാസങ്ങൾക്ക് മുമ്പ് ബോംബു കണ്ടെടുത്തതും തീവ്രവാദ പരിശീലനം നടന്നുവെന്ന് വ്യക്തമായതുമായ പത്തനംതിട്ട പാടം, കോന്നി വനമേഖലകളും ഈ റൂട്ടിലാണ്.

അതായത് തെക്കൻ കേരളത്തിലെ മലയോര മേഖലയിൽ തീവ്രവാദ ഇടപെടലുകൾ ശക്തമാണ്. നിലയിൽ വെടിയുണ്ടകൾ കണ്ടെടുത്തതും ഈ റൂട്ടിലാണ്. സാദിഖ് ബാഷ താമസിച്ചിരുന്ന വട്ടിയൂർക്കാവ് മഞ്ചാടിമൂട്ടിലും കല്ലുമലയിലുമൊക്കെ ഇയാൾക്ക് പ്രാദേശിക തലത്തിൽ സഹായം ലഭിച്ചിരുന്നു. ഇയാളുടെ വിവരങ്ങൾ, ചിത്രങ്ങൾ അടക്കം ഉൾപ്പെടുത്തി കേരളാ പൊലീസിന് അറിയിപ്പു നൽകിയിട്ടും പരിശോധന ഉണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം.

ദക്ഷിണേന്ത്യയിലെ വനപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഐഎസ് യൂണിറ്റ് രൂപീകരിക്കാൻ ശ്രമിച്ച കേസിൽ മലയാളിക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചിരുന്നു. ചെന്നൈ പൂനമല്ലിയിലെ എൻഐഎ കോടതിയിലാണു തിരുവനന്തപുരം പാറശാല പുന്നക്കാട്ടുവില്ലയിൽ സയ്യിദ് അലിക്കെതിരെ കുറ്റപത്രം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button