Latest NewsNewsIndia

പ്രധാനമന്ത്രിയെ ഘരാവോ ചെയ്യാനെത്തി: കോൺഗ്രസുകാരെ തടഞ്ഞ് സുരക്ഷാസേന

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഘരാവോ ചെയ്യാനെത്തിയ കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാസേന തടഞ്ഞു. കനത്ത മഴ വകവയ്ക്കാതെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.

വിലക്കയറ്റത്തിലും പണപ്പെരുപ്പത്തിലും പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തുന്നത്. പാർലമെന്റിലെ സുരക്ഷാസേനയും ഡൽഹി പോലീസും വിജയ് ചൗക്ക് റോഡും പാർലമെന്റിൽ നിന്നും പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്കുള്ള റോഡും ബ്ലോക്ക് ചെയ്തു. ഡൽഹി പോലീസ് പ്രകടനത്തിന് അനുമതി നൽകിയിരുന്നില്ല. എങ്കിലും, അത് വകവെയ്ക്കാതെയാണ് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചത്.

മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ കറുത്ത കുർത്തയും തലപ്പാവും ധരിച്ചാണ് മാർച്ചിൽ പങ്കെടുത്തത്. അതേസമയം, മാധ്യമങ്ങളോട് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധി ഹിറ്റ്ലറോട് താരതമ്യം ചെയ്തു. ജർമനിയിൽ ഹിറ്റ്ലറും തിരഞ്ഞെടുപ്പുകൾ ജയിച്ചിട്ടുണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments


Back to top button