Latest NewsIndia

മണ്ണിനടിയിൽ നിന്നൊരു കരച്ചിൽ, ഉയർന്നു നിൽക്കുന്നൊരു കുഞ്ഞു കൈ: രക്ഷിച്ചത് കുഴിച്ചു മൂടിയ പെൺകുഞ്ഞിനെ

അഹമ്മദാബാദ്: മണ്ണിനടിയിൽ കുഴിച്ചിട്ട നവജാതശിശുവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ഗുജറാത്തിലെ സബർകാന്ത ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. രക്ഷപ്പെട്ട പെൺകുഞ്ഞിന് ദിവസങ്ങൾ മാത്രമേ പ്രായമുള്ളൂവെന്ന് അധികൃതർ കണ്ടെത്തി.

കൃഷിയിടത്തിൽ നിന്നും കരച്ചിൽ കേട്ട് വന്നു നോക്കിയ ഒരു കർഷകനാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. ശബ്ദം കേട്ട് വന്നു നോക്കിയപ്പോൾ മണ്ണ് ഇളകുന്നത് കർഷകന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. കുട്ടിയുടെ കൈകൾ കണ്ട ഉടനേ, അദ്ദേഹം മണ്ണുമാറ്റി കുട്ടിയെ പുറത്തെടുത്തു.

Also read: ചൈനീസ് ആക്രമണം: ജപ്പാന്റെ സാമ്പത്തിക മേഖലയിൽ മിസൈലുകൾ പതിച്ചു

മണ്ണിനടിയിൽ കഴിഞ്ഞിട്ടും കുട്ടിക്ക് അപകടമൊന്നും സംഭവിച്ചില്ലെന്നതാണ് അത്ഭുതകരമായ വസ്തുത. തുടർന്ന്, പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തി. സംഭവത്തിൽ, ഇരുവർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button