NewsTechnology

നോയിസ് എക്സ്- ഫിറ്റ് 2 സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിൽ, വിലയും സവിശേഷതയും അറിയാം

1.6 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ ആണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിട്ടുള്ളത്

ഉപഭോക്താക്കൾക്ക് മികച്ച ഓപ്ഷനുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട് വാച്ച് നിർമ്മാതാക്കളായ നോയിസ്. ഏറ്റവും പുതിയ സ്മാർട്ട് വാച്ചായ നോയിസ് എക്സ്- ഫിറ്റ് 2 ആണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. നിരവധി സവിശേഷതകൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പുത്തൻ ഫീച്ചറുകൾ പരിചയപ്പെടാം.

1.6 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ ആണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിട്ടുള്ളത്. എസ്പിഒ2, സ്ലീപ് മോണിറ്റർ തുടങ്ങി നിരവധി ആരോഗ്യ, ഫിറ്റ്നസ് ട്രാക്കറുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 240×280 ആണ് പിക്സൽ റെസലൂഷൻ. കൂടാതെ, 60 ഓളം സ്പോർട്സ് മോഡുകളും ലഭ്യമാണ്. കലോറി, സ്ലീപ് മോണിറ്റർ, സ്റ്റെപ്പ് ട്രാക്കർ എന്നിവയും നിരീക്ഷിക്കാൻ സാധിക്കും.

Also Read: ക​നാ​ലി​ൽ കാ​ൽ തെ​ന്നി വീ​ണ് വീ​ട്ട​മ്മയ്ക്ക് ദാരുണാന്ത്യം

ജെറ്റ് ബ്ലാക്ക്, സിൽവർ ഗ്രേ, സ്പേസ് ബ്ലൂ, എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട് വാച്ച് വാങ്ങാൻ സാധിക്കും. 260 എംഎഎച്ച് ബാറ്ററിയും  7 ദിവസം വരെ ബാറ്ററി ലൈഫും 30 ദിവസം വരെ സ്റ്റാൻഡ് ബൈ സമയവും നൽകുന്നുണ്ട്. ഈ സ്മാർട്ട് വാച്ചുകളുടെ ഇന്ത്യൻ വിപണി വില 3,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button