Latest NewsNewsBusiness

ദേശീയ പെൻഷൻ വ്യവസ്ഥയിൽ മാറ്റം വരുത്താനൊരുങ്ങി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പേയ്മെന്റുകൾ നടത്തുമ്പോൾ ജിഎസ്ടിക്ക് പുറമേ, 0.6 ശതമാനം തുക അധിക ചാർജായി ഈടാക്കുന്നുണ്ട്

ദേശീയ പെൻഷൻ വ്യവസ്ഥയിൽ ഇനി പുതിയ മാറ്റങ്ങൾ. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റിയാണ് പെൻഷൻ വ്യവസ്ഥകളിൽ പരിഷ്കരണം നടത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, എൻപിഎസ് അക്കൗണ്ടുകളിലേക്കുളള ടയർ-2 നിക്ഷേപങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിക്ഷേപിക്കാൻ സാധിക്കില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം, ടയർ 1 നിക്ഷേപങ്ങൾക്ക് പുതിയ വ്യവസ്ഥകൾ ബാധകമാകില്ല. ടയർ 1 നിക്ഷേപത്തിനായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് തുടരാമെന്ന് അറിയിച്ചിട്ടുണ്ട്. ദേശീയ പെൻഷൻ പദ്ധതി പ്രകാരം, റിട്ടയർമെന്റ് കാലത്തേക്ക് സമ്പാദ്യം സൂക്ഷിക്കുന്നതിനുള്ള സേവിംഗ്സ് അക്കൗണ്ടുകളാണ് ടയർ 2 അക്കൗണ്ടുകൾ.

ക്രെഡിറ്റ് കാർഡുകളിലേത് പൊതുവേ ഉയർന്ന പലിശയുള്ള പണമാണ്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പേയ്മെന്റുകൾ നടത്തുമ്പോൾ ജിഎസ്ടിക്ക് പുറമേ, 0.6 ശതമാനം തുക അധിക ചാർജായി ഈടാക്കുന്നുണ്ട്. നിലവിൽ, ഇ- എൻപിഎസ് പോർട്ടലിലൂടെയാണ് നിക്ഷേപകർക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിക്ഷേപം നടത്താൻ സാധിച്ചിരുന്നത്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള നിക്ഷേപം അനുവദിക്കുന്ന ഒരേയൊരു സേവിംഗ് പദ്ധതി എന്ന പ്രത്യേകതയും എൻപിഎസിനാണ്. എന്നാൽ, പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ, ടയർ-2 നിക്ഷേപങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ സാധിക്കില്ല.

Also Read: നോയിസ് എക്സ്- ഫിറ്റ് 2 സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിൽ, വിലയും സവിശേഷതയും അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button