KollamKeralaNattuvarthaLatest NewsNews

ആളില്ലാത്ത വീട്ടില്‍ അതിക്രമിച്ചുകയറി പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 43കാരന്‍ പിടിയിൽ

ചടയമംഗലം കള്ളിക്കാട് കോളനിയില്‍ നിന്ന് രാജു(43)വിനെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്

കൊല്ലം: ആളില്ലാത്ത വീട്ടില്‍ അതിക്രമിച്ചുകയറി പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 43കാരന്‍ അറസ്റ്റില്‍. ചടയമംഗലം കള്ളിക്കാട് കോളനിയില്‍ നിന്ന് രാജു(43)വിനെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ച്‌ കയറി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കൾ ചടയമംഗലം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : ഗര്‍ഭകാലത്ത് ചിക്കന്‍ പോക്‌സ് വരുന്നത് ഏറെ അപകടകരമെന്ന് വിദ​ഗ്ധർ

പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button