Latest NewsNewsLife StyleHealth & Fitness

ഗര്‍ഭകാലത്ത് ചിക്കന്‍ പോക്‌സ് വരുന്നത് ഏറെ അപകടകരമെന്ന് വിദ​ഗ്ധർ

വേനല്‍കാലത്ത് ഏറ്റവുമധികം പേടിക്കേണ്ട ഒന്നാണ് ചിക്കല്‍ പോക്‌സ്. എന്നാല്‍, ഇപ്പോള്‍ ഇത് ഏത് കാലാവസ്ഥയിലും വരും എന്ന കാര്യവും ആരോഗ്യ വിദഗ്ധര്‍ ഉറപ്പിച്ച് പറയുന്നു. ചിക്കന്‍ പോക്‌സ് വന്നാല്‍ സാധാരണ ഒരാള്‍ക്ക് 14 ദിവസമെടുക്കും അത് മാറാന്‍. എന്നാല്‍, ഗര്‍ഭകാലത്ത് ചിക്കന്‍ പോക്‌സ് വരുന്നതാണ് ഏറെ അപകടകരമായ ഒന്ന്. ഗര്‍ഭിണികളില്‍ ചിക്കന്‍ പോക്‌സ് കണ്ടെത്തിയാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. ഗര്‍ഭിണികളില്‍ ആദ്യ ആറ് മാസത്തിനിടെ ചിക്കന്‍ പോക്‌സ് വരുന്നത് ഏറെ അപകടകരമാണ്. ഗര്‍ഭസ്ഥ ശിശുവിനെ ഇത് ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

അതുകൊണ്ട്, ഗര്‍ഭിണികളില്‍ ചിക്കന്‍ പോക്‌സ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ എത്രയും വേഗം ഡോക്ടറുടെ സേവനം തേടണം. എന്നാല്‍, പ്രസവത്തിന് മുന്‍പാണ് വരുന്നതെങ്കില്‍ കുഞ്ഞിന് ഇമ്മ്യുണോ ഗ്ലോബലിന്‍ എന്ന ഇഞ്ചക്ഷന്‍ എടുക്കേണ്ടി വരും.

Read Also : മരിച്ചത് ദീപക്കല്ല ഇർഷാദ് തന്നെയെന്നുറപ്പിച്ചു: തെളിഞ്ഞത് ഡിഎന്‍എ പരിശോധനയിൽ

കുഞ്ഞുങ്ങളില്‍ നിയോനേറ്റല്‍ വാരിസെല്ല എന്ന അസുഖത്തിന് സാധ്യതയുണ്ടാക്കുന്നതാണ് ഗര്‍ഭിണികളില്‍ ഈ സമയത്തുണ്ടാകുന്ന ചിക്കന്‍ പോക്‌സ്. ഗര്‍ഭകാലത്ത് വീട്ടില്‍ ആര്‍ക്കെങ്കിലും ചിക്കന്‍ പോക്‌സ് വന്നാല്‍ ആരോഗ്യ വിദഗ്ധന്റെ നിര്‍ദ്ദേശത്തോടെ ഇമ്മ്യൂണോ ഗ്ലോബലിന്‍ ഇന്‍ജക്ഷന്‍ എടുക്കുക. ഇതേ തുടര്‍ന്ന്, കഴിക്കാവുന്ന ഗുളികളും വിദഗ്ധര്‍ നിര്‍ദ്ദേശിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button