Latest NewsKeralaIndia

ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ പലതവണ സാദ്ദിഖ് ബാഷയും സംഘവും സന്ദര്‍ശനം നടത്തി: സംഘത്തിന്റെ ലക്‌ഷ്യം കുമ്മനവും?

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പിടിയിലായ മീര്‍ അനസ് അലിയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് തിരുവനന്തപുരം കേന്ദ്രീകരിച്ച് വലിയ ഒരുക്കങ്ങള്‍ ഭീകരര്‍ നടത്തിയിരുന്നു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് സൈനിക താവളം എന്നിവ ആക്രമിക്കുന്നതും ഇവരുടെ ലക്ഷ്യമായിരുന്നു. മുസ്ലീം ഇതര സമുദായങ്ങള്‍ക്കിടയില്‍ ഭീതി പരത്താനായി പ്രമുഖ സമുദായ നേതാവിനേയും രാഷ്ട്രീയ നേതാവിനേയും വധിക്കാനും പദ്ധതിയുണ്ടായിരുന്നു. കുമ്മനം രാജശേഖരൻ ആയിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ പലതവണ തീവ്രവാദി സാദ്ദിഖ് ബാഷയും സംഘവും സന്ദര്‍ശനം നടത്തിയിരുന്നു. സന്ദർശന ലക്‌ഷ്യം ആക്രമണം നടത്തി സഹസ്രകോടിക്കണക്കിനു രൂപയുടെ സ്വർണ്ണം കവർച്ച നടത്തി കൊണ്ടുപോകുന്ന വഴികൾ തേടിയുള്ളതായിരുന്നു എന്നും സോഷ്യൽ മീഡിയ സംസാരമുണ്ട്. അതേസമയം സംഘത്തില്‍ പെട്ട മുസ്ലിം യുവതി ഉത്സവസമയത്ത് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത് പിടിക്കപ്പെട്ടിരുന്നു. ഉത്സവ ചടങ്ങുകള്‍ നിര്‍ത്തി വെച്ച് ശുദ്ധി കലശം ചെയ്‌തെങ്കിലും കാര്യമായ അന്വേഷണം ഒന്നും ഇക്കാര്യത്തില്‍ ഉണ്ടായില്ല.

Also Read- തിരുവനന്തപുരത്ത് എന്‍ഐഎ കണ്ടെത്തിയത് ഞെട്ടിക്കുന്ന തീവ്രവാദ ബന്ധം! രണ്ടാം ഭാര്യയുടെ നാട്ടിൽ നടന്നത് ഐഎസ് പരിശീലനം 

പാലോട് സൈനിക കേന്ദ്രത്തിന് സമീപം വീടുകള്‍ വാടകയ്‌ക്കെടുത്ത് ഐ.എസുമായി ബന്ധപ്പെട്ടവര്‍ താമസിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. സൈനിക കേന്ദ്രം പൂര്‍ണ്ണമായി നിരീക്ഷിക്കാവുന്ന തരത്തില്‍ സമീപത്തെ പള്ളിയുടെ ടവര്‍ ഉയര്‍ത്തിയതുള്‍പ്പെടെ സംശയകരമായ നിരവധി നടപടികള്‍ തിരുവനന്തപുരത്ത് നടന്നതിനു പിന്നില്‍ ഭീകരരുടെ പിന്തുണ ഉണ്ടെന്നാണ് സൂചന. അതേസമയം ഭീകരരെ കുറിച്ച് വിവരങ്ങൾ നൽകിയിരുന്നെങ്കിലും കേരള പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ അന്വേഷണം ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.

read also: ഭാര്യവീട്ടിലേക്ക് സാദിഖ് എന്ന തീവ്രവാദി എത്തിയിരുന്നത് മലയോര മേഖല വഴി: കേരള പോലീസ് അറസ്റ്റ് അറിഞ്ഞത് പത്രക്കുറിപ്പിലൂടെ

സംഘത്തിലെ പ്രധാന തീവ്രവാദിയായ സാദ്ദിഖ് ബാഷയുടെ രണ്ടാം ഭാര്യയുടെ വീടാണ് തിരുവനന്തപുരത്തെ വട്ടിയൂർകാവിലുള്ള കല്ലുമല. കഴിഞ്ഞ ദിവസം എൻഐഎ പരിശോധനയ്ക്ക് എത്തിയ വട്ടിയൂർക്കാവ് കല്ലുമലയിലെ വീട്ടിൽ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

സാദ്ദിഖ് ബാഷ നിരവധി തവണ തിരുവനന്തപുരത്ത് വന്നുപോവുകയും, വട്ടിയൂര്‍കാവില്‍ രണ്ടാം ഭാര്യ സുനിത സുറുമിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയും ചെയ്തിരുന്നുവെന്നും വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍നിന്നുള്ള എന്‍ഐഎ സംഘമെത്തി റെയ്ഡ് നടത്തിയത്. പരിശോധന നടത്തിയതിനെക്കുറിച്ചും നിരവധി വസ്തുക്കള്‍ പിടിച്ചെടുത്തതിനെക്കുറിച്ചും എന്‍ഐഎ പത്രക്കുറിപ്പ് ഇറക്കിയപ്പോഴാണ് കേരളാ പോലീസ് ഇങ്ങനെയൊരു വിവരം അറിയുന്നത്. സാദ്ദിഖ് ബാഷയെ ഇക്കാമാ ബാഷയെന്നും സാദ്ദിഖ് ബാച്ചയെന്നും വിളിക്കുന്നവരുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button