KollamKeralaNattuvarthaLatest NewsNews

വാട്സാപ്പ് ഗ്രൂപ്പിൽ മോശമായി സംസാരിച്ചു എന്നാരോപിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ചു

കൊല്ലം: വാട്സാപ്പ് ഗ്രൂപ്പിൽ മോശമായി സംസാരിച്ചു എന്നാരോപിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ചു. ആലപ്പുഴ വള്ളിക്കുന്നം സ്വദേശിയായ പത്തൊമ്പതുകാരനാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം പൂയപ്പള്ളി സ്വദേശി രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തു.

രാഹുൽ പത്തൊമ്പതുകാരനെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നു. കാലുപിടിക്കാൻ നിർബന്ധിച്ച് പത്തൊമ്പതുകാരനെ രാഹുൽ കുനിച്ച് നിർത്തി ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.

പത്തൊമ്പതുകാരനായ യുവാവ് രാഹുലിനെതിരെ സോഷ്യൽ മീഡിയയിൽ മോശമായി സംസാരിച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം. ഇതേത്തുടർന്ന് കൊറിയർ നൽകാൻ എന്ന വ്യാജേന യുവാവിനെ വിളിച്ചു വരുത്തി . കരുനാഗപ്പള്ളിയിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു കൊണ്ടു പോകുകയും ക്രൂരമായി മർദ്ദിക്കുയായിരുന്നു. തുടർന്ന് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പകർത്തി രാഹുൽ അടക്കമുള്ളവർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു

ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട കരുനാഗപ്പള്ളി സി.ഐ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച് പ്രതി രാഹുലിനെ തെന്മലയിൽ നിന്ന് പിടികൂടുകയായിരുന്നു. ബലാത്സംഗം, പിടിച്ചുപറി ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയാണ് രാഹുലിനെ നേരത്തെ പിടികിട്ടാപ്പുള്ളിയായി പോലീസ് പ്രഖ്യാപിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button