KeralaLatest NewsNews

പഠനമികവിന് എം.എൽ.എ പുരസ്കാരം

 

തൃശ്ശൂര്‍: ഗുരുവായൂർ മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് എം.എൽ.എ പുരസ്കാരം. ചാവക്കാട് എം.ആർ.ആർ.എം സ്കൂളിൽ നടന്ന പ്രതിഭാസംഗമം 2022 പുരസ്കാര സമർപ്പണ ചടങ്ങ് എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

മണ്ഡലത്തിലെ 400ലധികം വരുന്ന വിദ്യാർത്ഥികളെയാണ് പ്രതിഭാ സംഗമത്തിൽ ആദരിച്ചത്. സമൂഹത്തിനോട് പ്രതിബന്ധതയുള്ളവരായി വിദ്യാർത്ഥികൾ മാറേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് എം.എൽ.എ അഭിപ്രായപ്പെട്ടു. പ്രതിഭകളെ കണ്ടെത്തുന്നതിൽ വ്യത്യസ്ത തലങ്ങളുണ്ടെന്നും പ്രവർത്തി, കാലം എന്നിവ അതുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസം ഒരുവനെ ജീവിക്കാൻ പ്രാപ്തമാക്കുന്ന മാസ്മരിക മന്ത്രമാണെന്ന് ചടങ്ങിന് വിശിഷ്ടാതിഥിയായി പങ്കെടുത്ത ഗവ.പ്രിൻസിപ്പൾ സെക്രട്ടറി രാജു നാരായണസ്വാമി അഭിപ്രായപ്പെട്ടു.

 

എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ച ഗവ.ഫിഷറീസ് പുത്തൻ കടപ്പുറം, സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ ഏങ്ങണ്ടിയൂർ, ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കടപ്പുറം എന്നീ വിദ്യാലയങ്ങളിലെ പ്രധാന അദ്ധ്യാപകരെ ചടങ്ങിൽ ആദരിച്ചു.

 

നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി സുരേന്ദ്രൻ, ജാസ്മിൻ ഷഹീർ, വി.സി ഷാഹിബാൻ, പി.ടി.എ പ്രസിഡന്റ് ബഷീർ മൗലവി, എം.ആർ.ആർ.എം സ്കൂൾ പ്രധാന അദ്ധ്യാപിക കെ.ഡി ഷീബ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button