Latest NewsNewsBusiness

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഓഫർ: റെഡ്മി കെ50ഐ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ അവസരം

6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി എഫ്എഫ്എസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോണിൽ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ 2022 ആരംഭിച്ചു. സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് വമ്പിച്ച വിലക്കിഴിവാണ് ഒരുക്കിയിട്ടുള്ളത്. റെഡ്മിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റെഡ്മി കെ50ഐയാണ് ഓഫർ വിലയിൽ സ്വന്തമാക്കാൻ അവസരം. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകളും ഓഫർ വിലയും പരിചയപ്പെടാം.

6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി എഫ്എഫ്എസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. മീഡിയടെക് ഡെമൻസിറ്റി 8100 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12.

Also Read: ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന്

6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. 64 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയും 16 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് നൽകിയിട്ടുള്ളത്. 25,999 രൂപ മുതലാണ് റെഡ്മി കെ50ഐയുടെ വില ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button