Latest NewsNewsIndia

ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകങ്ങൾ വർധിച്ചതിന് പിന്നിൽ വധശിക്ഷ: വിവാദ പരാമർശവുമായി അശോക് ഗെലോട്ട്

ജയ്‌പൂർ: ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകങ്ങൾ വർധിച്ചതിന് പിന്നിൽ വധശിക്ഷയാണെന്ന വിവാദ പരാമർശവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയെയും തുടർന്ന് കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് അശോക് ഗെലോട്ട് ഇക്കാര്യം പറഞ്ഞത്.

ബലാത്സംഗക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാനുള്ള നിയമം നിലവിൽ വന്നതുമുതൽ രാജ്യത്തുടനീളം ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകങ്ങൾ വർധിച്ചു. നിർഭയ കേസിന് ശേഷം പ്രതികളെ തൂക്കിലേറ്റണമെന്ന ആവശ്യം ശക്തമായി, അതിന് ശേഷമാണ് നിയമം നിലവിൽ വന്നത്. ഇതേതുടർന്ന്, ബലാത്സംഗത്തിന് ശേഷം സ്ത്രീകളെ കൊലപ്പെടുത്തുന്ന കേസുകൾ വർധിച്ചിട്ടുണ്ട്,’ ഗെലോട്ട് പറഞ്ഞു. ഇത് രാജ്യത്ത് അപകടകരമായ പ്രവണതയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളം ജില്ലയിലെ വിവിധ റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ ജില്ലാ കളക്ടറുടെ  നിര്‍ദ്ദേശം

അതേസമയം, ഗെലോട്ടിന്റെ പ്രസ്താവന വിവാദമായതോടെ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഉദ്യോഗസ്ഥനായ ലോകേഷ് ശർമ്മ വിശദീകരണവുമായി രംഗത്ത് വന്നു. ബലാത്സംഗത്തിന് ഇരയായവരെ കൊല്ലുന്ന പ്രവണതയിൽ, ഗെലോട്ട് ആശങ്ക പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ലോകേഷ് ശർമ്മ പറഞ്ഞു.

‘രാജ്യത്തുടനീളം ബലാത്സംഗത്തിന് ശേഷം ഇരകളെ കൊല്ലുന്ന പ്രവണത വർധിച്ചു വരുന്നതിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു. അത് സന്ദർഭത്തിൽ നിന്ന് മാറ്റി അനാവശ്യ വിവാദ വിഷയമാക്കുന്നു. ഇത് അപകടകരമാണ്. ഈ പ്രവണത എല്ലാവരേയും ആശങ്കപ്പെടുത്തുന്ന വിഷയമാണ്,’ലോകേഷ് ശർമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button