Latest NewsCricketNewsSports

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ്: ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ, ഇന്ന് കലാശക്കൊട്ട്

ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ കടന്നത്. ഇന്ത്യ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അവസാന രണ്ടോവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ 27 റണ്‍സ്.

പൂജ വസ്ട്രക്കര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 13 റണ്‍സടിച്ച് നതാലി സ്കൈവര്‍ പ്രതീക്ഷ നല്‍കി. എന്നാൽ, അവസാന പന്തില്‍ സ്കൈവര്‍ റണ്ണൗട്ടായതോടെ ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു. സ്നേഹ് റാണ എറിഞ്ഞ അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ 14 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്ത് ഡോട്ട് ബോളായി.

രണ്ടാം പന്തില്‍ സിംഗിള്‍, മൂന്നാം പന്തില്‍ കാതറീന്‍ ബ്രന്‍റിനെ(0) മടക്കി സ്നേഹ് റാണ ഇംഗ്ലണ്ടിന്‍റെ അവസാന പ്രതീക്ഷയും തകര്‍ത്തു. നാലാം പന്തിലും അഞ്ചാം പന്തിലും സിംഗിള്‍ മാത്രം വഴങ്ങി അവസാന പന്തില്‍ സോഫി എക്ലിസ്റ്റണ്‍ സിക്സ് പറത്തിയെങ്കിലും നാല് റൺസ് അകലെ ഇംഗ്ലണ്ട് വീണു. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 164-5, ഇംഗ്ലണ്ട് 20 ഓവറില്‍ 160-6.

Read Also:- ചര്‍മ്മം തിളങ്ങാൻ തക്കാളി ഫേസ് പാക്ക്!

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ സ്മൃതി മന്ഥാനയുടെ (32 പന്തില്‍ 61) കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. ജമീമ റോഡ്രിഗസ് (31 പന്തില്‍ പുറത്താവാതെ 44) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഫ്രേയ കെംപ് ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റെടുത്തു. ഇന്ന് നടക്കുന്ന ഫൈനലിൽ ഇന്ത്യൻ കരുത്തരായ ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി 9.30നാണ് ഫൈനൽ മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button