Latest NewsUAENewsInternationalGulf

പണപ്പെരുപ്പം: താഴ്ന്ന വരുമാനക്കാരായ 47,300 എമിറേറ്റി കുടുംബങ്ങൾക്ക് അലവൻസ് വിതരണം ചെയ്ത് യുഎഇ സർക്കാർ

അബുദാബി: താഴ്ന്ന വരുമാനക്കാരായ 47,300 എമിറേറ്റി കുടുംബങ്ങൾക്ക് അലവൻസ് വിതരണം ചെയ്ത് യുഎഇ സർക്കാർ. ഭക്ഷണം, ഇന്ധനം, വൈദ്യുതി, വെള്ളം തുടങ്ങിയവയിലുണ്ടാകുന്ന വില വർദ്ധനവ് നേരിടാൻ വേണ്ടിയാണ് യുഎഇ സർക്കാർ അലവൻസ് അനുവദിച്ചത്.

Read Also: ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടക്കാനുള്ള പാക് യുദ്ധക്കപ്പലിന്റെ ശ്രമം കോസ്റ്റ് ഗാർഡ് പരാജയപ്പെടുത്തി

യുഎഇ സർക്കാരിന്റെ പുതിയ സോഷ്യൽ സപ്പോർട്ട് പ്രോഗ്രാമിന്റെ ഭാഗമായാണ് എമിറേറ്റി കുടുംബങ്ങൾക്ക് പണപ്പെരുപ്പ അലവൻസുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചത്. കുറഞ്ഞ വരുമാനമുള്ള എമിറേറ്റി കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന സബ്സിഡിയാണ് ഈ അലവൻസ്.

അതേസമയം, കുറഞ്ഞ വരുമാനമുള്ള പൗരന്മാരെ സഹായിക്കാൻ യുഎഇ പ്രസിഡന്റ് ഫണ്ട് ഇരട്ടിയാക്കിയിരുന്നു. പൗരന്മാർക്കുള്ള സോഷ്യൽ സപ്പോർട്ട് പ്രോഗ്രാം പുനഃക്രമീകരിക്കാനും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകിയിരുന്നു.

ഭവന നിർമ്മാണം, യൂണിവേഴ്സിറ്റി വിദ്യാഭ്യാസം, 45 വയസ്സിന് മുകളിലുള്ള തൊഴിൽരഹിതരായ പൗരന്മാർ എന്നിവയ്ക്കായി ഫണ്ട് പുതിയ വിഹിതം അവതരിപ്പിക്കും. ഇന്ധനം, ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവയ്ക്കുള്ള സബ്‌സിഡിയും ഇതിൽ ഉൾപ്പെടുന്നു.

രാജ്യത്തുടനീളമുള്ള പരിമിതമായ വരുമാനമുള്ള പൗരന്മാർക്ക് മാന്യമായ ഉപജീവനമാർഗം നൽകാനുള്ള നേതൃത്വത്തിന്റെ താൽപ്പര്യത്തെ തുടർന്നാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്.

Read Also: കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം: സ്വര്‍ണവും വെള്ളിയും മലയാളി താരങ്ങള്‍ക്ക്

shortlink

Related Articles

Post Your Comments


Back to top button