Latest NewsKeralaNews

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു: മൂന്ന് ഷട്ടറുകൾ കൂടി തുറന്ന് അധികമായി ജലം ഒഴുകി വിടുമെന്ന് തമിഴ്നാട് സർക്കാർ 

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകൾക്ക് പുറമേ മൂന്ന് ഷട്ടറുകൾ കൂടി തുറന്ന് അധിക ജലം ഒഴുകി വിടുമെന്ന് തമിഴ്നാട് സർക്കാർ കേരളത്തെ അറിയിച്ചു. സ്പിൽവേയിലൂടെ വരുന്ന ജലത്തിൻ്റെ അളവ് കൂട്ടിയ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സെക്കൻഡിൽ 2754 ഘനയടി വെള്ളമാവും ഈ രീതിയിൽ തുറന്നു വിടുക.

 

അതേസമയം, ഇടുക്കി ഡാമിൽ നിന്നും വളരെ കുറഞ്ഞ അളവിലാണ് ഇന്ന് ജലമൊഴുകി വിടാൻ ഉദ്ദേശിക്കുന്നതെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

 

50 ക്യുമെക്സ് വെള്ളമാണ് ഡാമിൽ നിന്നും പുറത്തേക്കൊഴുക്കുക. അഞ്ച് ഷട്ടറുകളിൽ ഒന്ന് മാത്രമാണ് തുറക്കുക. ആവശ്യമെങ്കിള്‍ മാത്രം കൂടുതല്‍ വെള്ളം തുറന്നുവിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button