MalappuramLatest NewsKeralaNattuvarthaNews

ഹഷീഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ

വയനാട് മേപ്പാടി സ്വദേശി പാമ്പനാല്‍ ബാബു സെബാസ്റ്റ്യന്‍ (51), അങ്ങാടിപ്പുറം വലമ്പൂര്‍ സ്വദേശി കൂരിമണ്ണില്‍ സിദ്ദീഖ് (52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

പെരിന്തല്‍മണ്ണ: ഹഷീഷ് ഓയിലുമായി രണ്ടുപേർ പെരിന്തല്‍മണ്ണയില്‍ അറസ്റ്റിൽ. വയനാട് മേപ്പാടി സ്വദേശി പാമ്പനാല്‍ ബാബു സെബാസ്റ്റ്യന്‍ (51), അങ്ങാടിപ്പുറം വലമ്പൂര്‍ സ്വദേശി കൂരിമണ്ണില്‍ സിദ്ദീഖ് (52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Read Also : ഇടമലയാർ അണക്കെട്ട് ചൊവാഴ്ച്ച തുറക്കും: ആശങ്കവേണ്ടന്ന് ജില്ലാ കളക്ടർ

ഇവരില്‍ നിന്ന് 1.020 കി.ഗ്രാം ഹഷീഷ് ഓയില്‍ പിടിച്ചെടുത്തു. സി.ഐ സി. അലവി, എസ്.ഐ സി.കെ. നൗഷാദ്, ജൂനിയര്‍ എസ്.ഐ ഷൈലേഷ്, എ.എസ്.ഐ ബൈജു എന്നിവരും ജില്ല ആന്‍റി നര്‍കോട്ടിക് സ്ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments


Back to top button