Latest NewsUAENewsInternationalGulf

സഹപ്രവർത്തകനെ അധിക്ഷേപിച്ച് ശബ്ദ സന്ദേശം: യുവാവിന് നഷ്ടപരിഹാരം വിധിച്ച് കോടതി

അൽഐൻ: സഹപ്രവർത്തകനെ അധിക്ഷേപിക്കുന്ന ശബ്ദ സന്ദേശം വാട്സ്ആപ്പ് വഴി അയച്ച യുവാവിനെതിരെ നടപടി സ്വീകരിച്ച് യുഎഇയിലെ കോടതി. രണ്ട് ലക്ഷത്തിലേറെ രൂപ യുവാവ് നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഓൺലൈൻ നിയമം ലംഘിച്ച് ശബ്ദ സന്ദേശത്തിലൂടെ സഹപ്രവർത്തകനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. അൽ ഐൻ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടേതാണ് നടപടി.

Read Also: കരച്ചിൽ കേട്ട് അയൽക്കാർ എത്തി കതക് തട്ടിയപ്പോഴും പ്രതി ഉള്ളിൽ! മനോരമയുടെ കൊലപാതകത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങളും

വാട്ട്‌സ് ആപ്പ് വഴി അയച്ച ശബ്ദ സന്ദേശങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്നും ഇതുവഴി മാനസിക ആഘാതമുണ്ടായെന്നും 50,000 ദിർഹം നൽകണമെന്നും ചൂണ്ടിക്കാട്ടി അറബ് സ്വദേശിയാണ് കോടതിയെ സമീപിച്ചത്.

സഹപ്രവർത്തകനെതിരെയുള്ള തെളിവുകളും ഇദ്ദേഹം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം നഷ്ടപരിഹാരം നൽകാനും, പരാതിക്കാരന്റെ കോടതിച്ചെലവുകൾ നൽകാനും പ്രതിയോട് കോടതി നിർദേശിക്കുകയായിരുന്നു.

Read Also: വിദ്യാർത്ഥികളുടെ ബസ് കൺസഷൻ നിരക്ക് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയെ നിയോഗിച്ചു: മന്ത്രി ആന്‍റണി രാജു 

shortlink

Related Articles

Post Your Comments

Related Articles


Back to top button