
ഇന്ത്യയുടെ കയറ്റുമതി മേഖല കിതയ്ക്കുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി കയറ്റുമതി രംഗത്തെ ബാധിച്ചതോടെ കയറ്റുമതി വരുമാനത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, കയറ്റുമതി വരുമാനം 0.76 ഡോളറായാണ് ഇടിഞ്ഞത്. ഇതോടെ, വരുമാനം 3,524 കോടി ഡോളറായി. കയറ്റുമതി വരുമാനത്തിലെ ഇടിവ് ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ഇത്തവണ ഇറക്കുമതി വർദ്ധിച്ചിട്ടുണ്ട്. മുൻ കാലയളവിലെ 4,615 കോടി ഡോളറിൽ നിന്ന് 6,626 ഡോളറായാണ് ഇത്തവണ ഇറക്കുമതി ഉയർന്നത്. ഇതോടെ, കയറ്റുമതി വരുമാനത്തിലെയും ഇറക്കുമതി ചിലവിലെയും അന്തരം ഗണ്യമായി ഉയർന്നത് വ്യാപാരക്കമ്മിയെ പ്രതികൂലമായാണ് ബാധിച്ചിട്ടുള്ളത്. ഇത്തവണ നോൺ-ഓയിൽ, നോൺ- ജെം ആൻഡ് ജ്വല്ലറി ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ചിലവ് 42.9 കോടി ശതമാനമായാണ് ഉയർന്നിട്ടുള്ളത്.
Also Read: ജീവിത വിജയത്തിന് ഗുരു സ്തുതി
എൻജിനീയറിംഗ് ഉൽപ്പന്നങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ, ജെം ആൻഡ് ജ്വല്ലറി, ഫാർമസ്യൂട്ടിക്കൽസ്, റെഡിമെയ്ഡ് വസ്ത്രങ്ങൾ, പ്ലാസ്റ്റിക് തുടങ്ങിയ പത്തോളം വിഭാഗങ്ങളുടെ കയറ്റുമതിയിലാണ് തിരിച്ചടി നേരിട്ടത്.
Post Your Comments